മകരജ്യോതി ദര്‍ശനപുണ്യത്തിനായി…; ശബരിമലയില്‍ ഇന്നും തീര്‍ത്ഥാടകരുടെ നീണ്ട നിര; പത്ത് പോയിന്റുകളിലും ഇന്നേ തിരക്ക്

ശബരിമലയില്‍ മകരജ്യോതി ദര്‍ശിക്കാന്‍ എത്തിയ തീര്‍ത്ഥാടകരുടെ നീണ്ട നിര. സന്നിധാനത്ത് പര്‍ണശാലകളില്‍ ഉള്‍പ്പെടെ ഭക്തജന പ്രവാഹം. തിരക്ക് വര്‍ധിച്ചതോടെ മരക്കൂട്ടം വരെ ക്യൂ നീണ്ടു. നാളെ വൈകുന്നേരം ദീപാരാധനയ്ക്ക് മുന്‍പ് തിരുവാഭരണ ഘോഷയാത്ര സോപാനത്തെത്തും. (Rush in Sabarimala ahead Makara Jyothi)
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് സന്നിധാനത്ത് ഇന്ന് തിരക്ക് കൂടുതലാണ്. ഇന്ന് വെര്‍ച്വല്‍ ക്യൂ 50,000 ആയി നിശ്ചയിച്ചിരുന്നെങ്കിലും തീര്‍ത്ഥാടക പ്രവാഹം കുറവില്ലാതെ തുടരുകയായിരുന്നു. പാണ്ടിതാവളമുള്‍പ്പെടെ മകരജ്യോതി ദര്‍ശനം ലഭിക്കുന്ന പത്ത് പോയിന്റുകളിലും തിരക്ക് വര്‍ധിച്ചു.
Read Also : “ചൂടിനെ വെല്ലുന്ന മത്സരച്ചൂടിൽ പൊടിപൊടിക്കുന്ന കലോത്സവം”; ആഘോഷ വേദിയിലെ കാണാകാഴ്ചകളിലൂടെ, കഥകളിലൂടെ!!!
നടവഴികളില്‍ ഉള്‍പ്പെടെ അയ്യപ്പന്മാര്‍ വിരിവയ്ക്കുന്നുണ്ട്. പന്തളം കൊട്ടാരത്തില്‍ നിന്നും പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര നാളെ ദീപാരാധനയ്ക്ക് മുന്‍പായി സന്നിധാനത്ത് എത്തും.മകര വിളക്ക് ദിവസമായ നാളെ രാവിലെ 11.30മുതല്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേയ്ക്ക് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണമുണ്ട്. തിരക്ക് വര്‍ധിച്ചതോടെ കനത്ത സുരക്ഷയാണ് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Story Highlights: Rush in Sabarimala ahead Makara Jyothi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here