Advertisement

വേൾഡ് മലയാളി ഫെഡറേഷന്റെ ബാങ്കോക്ക് കൺവെൻഷൻ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്യും

January 15, 2024
Google News 2 minutes Read
World Malayali Federation's Bangkok Convention

ലോക മലയാളി പ്രവാസി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ തായ്ലാൻഡ് ബാങ്കോക്കിൽ വച്ച് നടക്കുന്ന നാലാമത് ദ്വിവത്സര ഗ്ലോബൽ കൺവെൻഷൻ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘടനം ചെയ്യും. ജനുവരി 26, 27 തീയതികളിൽ ബാങ്കോക്കിലെ അംബാസഡർ ഹോട്ടലാണ് കൺവെൻഷൻ വേദി. 164 രാജ്യങ്ങളിൽ നിന്നായി ഏകദേശം 400 ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വേൾഡ് മലയാളി ഫെഡറേഷന്റെ ചരിത്രത്തിലെ ഏറ്റവും മികവാർന്ന ആഗോള സമ്മേളനമായിരിക്കും ബാങ്കോക്കിൽ വച്ച് നടക്കുക. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള എംഎൽഎമാരായ മോൻസ് ജോസഫ്, ഷാഫി പറമ്പിൽ, റോജി എം ജോൺ, വേൾഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബൽ പാട്രൺ ജനാബ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവരും വ്യവസായ പ്രമുഖരും, കലാകാരന്മാരും ഉൾപ്പെടെ വിവിധ വ്യക്തിത്വങ്ങൾ പങ്കെടുക്കും. “സന്നദ്ധ സേവനം സാമൂഹ്യ ക്ഷേമത്തിന്‌” എന്ന ആപ്‌ത വാക്യത്തിലൂന്നിയാണ്‌ ഇത്തവണത്തെ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍.

ബിസിനസ്‌ മീറ്റ്‌, മീഡിയ കോണ്‍ഫറന്‍സ്‌, പ്രവാസി ഉച്ചകോടി, “വോയിസ് ഓഫ് വുമൺ സഹ” വനിതാ പ്രോഗ്രാം, വിവിധ മേഖലകളിൽ പ്രശസ്തരായവരും, നേട്ടങ്ങൾ കൊയ്തവരുമായ വ്യക്തികൾക്കുള്ള ആദരവ്, കലാപരിപാടികള്‍ തുടങ്ങിയവ ഗ്ലോബല്‍ കണ്‍വെന്‍ഷന്റെ ഭാഗമായി നടക്കുമെന്ന്‌ ഗ്ലോബൽ ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ അറിയിച്ചു.

ഇസാഫ് (ESAF) ഗ്രൂപ്പ് ഓഫ് സോഷ്യൽ എന്റർപ്രൈസസിന്റെ സ്ഥാപകൻ കെ പോൾ തോമസ്, ഡോ. മുരളി തുമ്മാരുക്കുടി, പ്രമുഖ വ്യവസായിയും വേൾഡ് മലയാളി ഫെഡറേഷന്റെ പാർട്ണറും കൂടിയായ ഡോ. സിദ്ദിഖ് അഹമദ്, കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. കൺവെൻഷനോടനുബന്ധിച്ച് നടക്കുന്ന വനിതാ ഫോറം പരിപാടിയിൽ “വോയിസ് ഓഫ് വുമൺ സഹ” യിൽ ആരോഗ്യ പ്രവർത്തകയും എഴുത്തുകാരിയും സോഷ്യൽ മീഡിയ ഇൻഫ്ലുൻസറുമായ ഡോ. ഫാത്തിമ അസ്‌ല സംസാരിക്കും. ഭിന്നശേഷി കുഞ്ഞുങ്ങളുടെ മാതാ പിതാക്കൾ നേരിടുന്ന വെല്ലുവിളികളുടെ ശബ്ദമായി വോയിസ്‌ ഓഫ് വുമനിൽ WMF ഇറ്റലി കൗൺസിൽ പ്രസിഡന്റ്‌ ഡോ. അൻസമ്മ, അഡ്വൈസറി ബോർഡ്‌ അംഗം സിന്ധു സജീവ് (കേരള ) എന്നിവർ പ്രബന്ധം അവതരിപ്പിക്കും. വിവിധമേഖലകളിൽ നിന്നുള്ള മികവുറ്റ വ്യക്തിത്വങ്ങളെ ആദരിക്കൽ ചടങ്ങിൽ കലാ മേഖലയിലെ ശ്രേഷ്ഠ സംഭവനകൾക്ക് വിശ്വകലാശ്രീ പുരസ്‌കാരം ശ്രീ സൂര്യ കൃഷ്ണാമൂർത്തിക്ക് നൽകും. ഇതോടൊപ്പം നടക്കുന്ന സാംസ്‌കാരിക പരിപാടികളിൽ പ്രശസ്ത ഗായകരായ അതുൽ നറുകര, അരുൺ ഗോപൻ അഞ്ജു ജോസഫ്, അവതാരകരായ രാജ്‌ കലേഷ്, മാത്തുക്കുട്ടി, കലാഭവൻ കെ എസ് പ്രസാദ്, മെന്റലിസ്റ്റ് അൽത്താഫ് ഹാജ എന്നിവരുടെ പരിപാടികൾ ഉണ്ടായിരിക്കും.

Read Also : 5000 വര്‍ഷത്തെ അറബ് ഇന്ത്യ ചരിത്രത്തിന് കേളികൊട്ട്; പ്രഥമ സൗദി ഇന്ത്യാ മഹോത്സവം വെള്ളിയാഴ്ച ജിദ്ദയില്‍

ലോകത്തിലെ 164 രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസി മലയാളികളുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി പ്രയത്നിക്കുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ 2024-25 വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികൾ ബാങ്കൊക്ക് കൺവെൻഷനിൽ അധികാരമേൽക്കും. കൊച്ചിയിൽ ഹോട്ടൽ അബാദ് പ്ലാസയിൽ വച്ച് നടന്ന പത്ര സമ്മേളനത്തിൽ ഗ്ലോബൽ പ്രസിഡന്റ്‌ ഡോ. ജെ രത്നകുമാർ, ഗ്ലോബൽ കോർഡിനേറ്റർ പൗലോസ് തേപ്പാല, ഗ്ലോബൽ പബ്ലിക് റിലേഷൻസ് ഫോറം കോർഡിനേറ്റർ റഫീഖ് മരക്കാർ, ഗ്ലോബൽ ചാരിറ്റി കോർഡിനേറ്റർ വി.എം.സിദ്ധീഖ്, മിഡിൽ ഈസ്റ്റ് റീജിയൻ പ്രസിഡന്റ് റിജാസ് ഇബ്റാഹിം, കേരള സ്റ്റേറ്റ് കൗൺസിൽ പ്രസിഡൻ്റ് ടി.ബി.നാസർ എന്നിവർ പങ്കെടുത്തു.

Story Highlights: World Malayali Federation’s Bangkok Convention

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here