‘ഹണിമൂൺ യാത്ര 13 മണിക്കൂറാണ് വെെകിയത്’; പെെലറ്റിനെ മർദിച്ച യാത്രക്കാരന്റെ മൊഴി

വിമാനം പുറപ്പെടാൻ വെെകിയതിൽ പ്രതിഷേധിച്ച് പെെലറ്റിനെ മർദിച്ച സംഭവത്തിൽ യാത്രക്കാരന്റെ മൊഴി പുറത്ത്. താൻ ഹണിമൂണിന് പോകുകയായിരുന്നുവെന്ന് യാത്രക്കാരൻ മൊഴി നൽകി. ഹണിമൂൺ യാത്ര 13 മണിക്കൂർ വെെകിയതിനാലാണ് താൻ അപമര്യാദയായി പെരുമാറിയതെന്ന് പിടിയിലായ സാഹിൽ കതാരിയ പൊലീസിനോട് പറഞ്ഞു.
മോശം കാലാവസ്ഥയെത്തുടർന്ന് 13 മണിക്കൂറോളമാണ് വിമാനം വൈകിയത്. ഡൽഹിയിൽനിന്ന് ഞായറാഴ്ച രാവിലെ 7.40-ന് പുറപ്പെടേണ്ട വിമാനമാണ് മോശം കാലാവസ്ഥയെത്തുടർന്ന് 13 മണിക്കൂറോളം വൈകിയത്. ഇതിന് പിന്നാലെയാണ് സാഹിൽ കതാരിയ സഹപൈലറ്റ് അനൂപ് കുമാറിനെ മർദിച്ചത്. ഇയാളെ വിമാനത്തിൽ നിന്നിറക്കിയശേഷം അറസ്റ്റ് ചെയ്തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.
വിമാനം വൈകുമെന്ന് പൈലറ്റ് അനൗൺസ് ചെയ്യുന്നതിനിടെ സാഹിൽ എഴുന്നേറ്റുചെന്ന് ആക്രമിക്കുകയായിരുന്നു. ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യാത്രക്കാരന്റെപേരിൽ പരാതി നൽകിയതായി ഇൻഡിഗോ അറിയിച്ചു. യാത്രക്കാരെ പുറത്തിറങ്ങാൻ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയും യാത്രക്കാർ പ്രകോപിതരായിരുന്നു.
Story Highlights: I was going for honeymoon says indigo flier hit pilot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here