Advertisement

ശ്ലോകം ചൊല്ലുന്നതിൽ തർക്കം; കാഞ്ചീപുരത്ത് ബ്രാഹ്മണ വിഭാ​ഗങ്ങൾ തമ്മിൽ കയ്യാങ്കളി

January 18, 2024
Google News 1 minute Read
Brahmin Fight

തമിഴ്നാട് കാഞ്ചീപുരത്ത് ബ്രാഹ്മണ വിഭാ​ഗങ്ങൾ തമ്മിൽ കയ്യാങ്കളി. ശ്ലോകം ചൊല്ലുന്നതിൽ തർക്കമാണ് കയ്യാങ്കാളിയിൽ അവസാനിച്ചത്. സംസ്കൃതം പിന്തുടരുന്ന ഉത്തരേന്ത്യൻ വിഭാ​ഗവും തമിഴ് പിന്തുടരുന്ന വിഭാ​ഗവും തമ്മിലായിരുന്നു കയ്യാങ്കളി. കാഞ്ചീപുരം വരദരാജ പെരുമാൾ ക്ഷേത്രത്തിൽ വെച്ചായിരുന്നു സംഘർഷം.

പ്രത്യേക പൂജകൾ നടക്കുന്ന സമയങ്ങളിൽ സ്ഥിരമായി തർക്കം ഉണ്ടാകാറുണ്ട്. അതാണ് ഇപ്പോൾ കയ്യാങ്കളിയിലേക്ക് നീങ്ങിയത്. ഏത് ഭാഷയിലാണ് ആദ്യം ശ്ലോകം ചൊല്ലേണ്ടതെന്ന തർക്കമാണ് കയ്യാങ്കളിയ്ക്കിടയാക്കിയത്. അവിടെയുണ്ടായിരുന്ന ആളുകൾ ഇരുവിഭാഗത്തെയും പിടിച്ചുമാറ്റുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.

Story Highlights: Brahmin fight in Kanchipuram temple

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here