Advertisement

അഫ്ഗാൻ മലനിരകളിൽ യാത്രാവിമാനം തകർന്നുവീണു; ഇന്ത്യൻ വിമാനമല്ലെന്ന് ഡിജിസിഎ

January 21, 2024
Google News 1 minute Read
plane crash in afghanistan

അഫ്ഗാനിസ്താൻ മലനിരകളായ ടോപ്ഖാനയിൽ യാത്രാവിമാനം തകർന്നുവീണു. ആദ്യം ഇന്ത്യൻ വിമാനം തകർന്നുവീണു എന്നാണ് റിപ്പോർട്ടുകൾ വന്നതെങ്കിലും ഈ റിപ്പോർട്ട് ശരിയല്ലെന്ന് ഡിജിസിഎ അറിയിച്ചു. തകർന്നത് മൊറോക്കൻ വിമാനമാണ്. വിമാനത്തിൽ ഇന്ത്യക്കാരില്ലെന്നും അധികൃതർ പറയുന്നു.

അഫ്ഗാനിസ്താനിലെ ടോപ്ഖാന മലനിരകളിലാണ് വിമാനം തകർന്നുവീണത്. റഡാർ പരിധിയിൽ നിന്ന് വിമാനം അപ്രത്യക്ഷമാവുകയായിരുന്നു. അപകടകാരണം വ്യക്തമല്ല.

Story Highlights: plane crash in afghanistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here