Advertisement

അയോധ്യ പ്രതിഷ്‌ഠ സമയത്ത് രാഹുൽ ഗാന്ധിക്ക് സന്ദർശനമില്ല; ബട്ടദ്രവ സത്രം മാനേജ്‌മന്റ്

January 21, 2024
Google News 2 minutes Read

അയോധ്യ പ്രതിഷ്‌ഠ സമയത്ത് ബട്ടദ്രവ സത്രം സന്ദർശിക്കാൻ രാഹുൽ ഗാന്ധിക്ക് അനുമതിയില്ല. ശ്രീമന്ത ശങ്കര ദേവന്റെ ജന്മസ്ഥലമായ സത്രം സന്ദർശിക്കാനാകില്ലെന്ന് മാനേജ്മെന്റ് അറിയിച്ചു. പ്രതിഷ്‌ഠ സമയത്ത് നിരവധി ഭക്തരെത്തും. ഒരുപാട് പരിപാടികൾ ഉണ്ടെന്നും മാനേജ്‌മന്റ് വ്യക്തമാക്കി. എന്നാൽ 3 മണിക്ക് ശേഷം രാഹുൽ ഗാന്ധിക്ക് ബട്ടദ്രവ സത്രം സന്ദർശിക്കാമെന്നും അവർ അറിയിച്ചു. പ്രതിഷ്‌ഠ സമയത്ത് സത്രം സന്ദർശിക്കരുതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി.

എന്നാൽ കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കരുതെന്ന് അസമിലെ ബി.ജെ.പി. സര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി. എന്നാല്‍ ജനങ്ങള്‍ ബി.ജെ.പിയെ പേടിക്കുന്നില്ലെന്നും ചരിയാലിയില്‍ നടന്ന പൊതുയോഗത്തില്‍ രാഹുല്‍ പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോകുന്ന വഴികളിലെ പരിപാടികള്‍ക്ക് സര്‍ക്കാര്‍ അകാരണമായി അനുമതി നിഷേധിക്കുകയാണെന്നും കോണ്‍ഗ്രസ് പതാകകളും ബാനറുകളും നശിപ്പിക്കുക്കയാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം തവണയാണ് ഭാരത് ജോഡോ ന്യായ് യാത്ര അസമില്‍ പ്രവേശിക്കുന്നത്. അരുണാചല്‍ പ്രദേശില്‍ നിന്ന് ബിശ്വനാഥ് ചരിയാലി വഴിയാണ് യാത്ര അസമിലേക്ക് വീണ്ടും പ്രവേശിച്ചത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയെയാണ് അസമില്‍ രാഹുല്‍ തുടര്‍ച്ചയായി ലക്ഷ്യമിടുന്നത്. ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയെന്നാണ്‌ ഹിമന്ത ബിശ്വ ശര്‍മ്മയെ രാഹുല്‍ വിശേഷിപ്പിച്ചത്.

Story Highlights: Rahul Gandhi is not allowed to visit Battadrava Satram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here