രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസ്: വ്യാഴാഴ്ച ശിക്ഷ വിധിക്കും
ആലപ്പുഴയില്‍ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസില്‍ വ്യാഴാഴ്ച പ്രതികള്‍ക്ക് പറയാനുള്ളത് കൂടി കേട്ട ശേഷം ശിക്ഷാ വിധി പറയും. ശിക്ഷ സംബന്ധിച്ച് വിശദമായ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് വിധി പറയാന്‍ മാറ്റിയത്. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ പ്രഖ്യാപിക്കുക. (Ranjith Srinivasan murder case Sentence to be pronounced on Thursday)
രാവിലെ 11 മണിക്ക് ആരംഭിച്ച കോടതിയില്‍ രണ്ടര മണിക്കൂര്‍ നേരം കനത്ത വാദങ്ങളാണ് ഇരുകൂട്ടരും നിരത്തിയത്. പ്രതികള്‍ക് വധശിക്ഷ നല്‍കരുതെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിക്കരുതെന്നുമായിരുന്നു പ്രതിഭാഗം വാദം. പ്രതിഭാഗത്തിന് വേണ്ടി അഡ്വ പിപി ഹാരിസ് ആണ് ഹാജരായത്. എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയതിന്റെ സ്വഭാവിക പ്രതികരണമാണെന്നും അതിനാല്‍ ക്രിമിനല്‍ ഗൂഢാലോചന നിലനില്‍ക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന വാദമായിരുന്നു പ്രോസിക്യൂഷന്റേത്. വധശിക്ഷ നല്‍കണമെന്നും പ്രതികള്‍ എല്ലാവരും നിരോധിത തീവ്രവാദ സംഘടനയുടെ ഭാഗമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരായ 15 പേരാണ് പ്രതികള്‍.ഇവര്‍ കുറ്റക്കാരെന്ന് ശനിയാഴ്ച കണ്ടെത്തിയിരുന്നു. 2021 ഡിസംബര്‍ 19നാണ് രണ്‍ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. തലേന്ന് എസ്ഡിപിഐ നേതാവ് കെ.എസ് ഷാന്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകമായിരുന്നു രണ്‍ജിത്തിനെ വധിച്ചത്. ആദ്യം ഉണ്ടായ ഷാന്‍ കൊലക്കേസില്‍ ഇപ്പോഴും വിചാരണ ആരംഭിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ചയാണ് പ്രോസിക്യൂട്ടറേ നിയമിച്ചത്. കേസ് ആലപ്പുഴ സെഷന്‍സ് കോടതി അടുത്ത മാസം രണ്ടിന് പരിഗണിക്കും.
Story Highlights: Ranjith Srinivasan murder case Sentence to be pronounced on Thursday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here