അധിക്ഷേപ പ്രസംഗം: സാബു എം ജേക്കബിനെതിരെ പരാതിയുമായി എംഎല്‍എ

ട്വന്റി20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് ജാതീയമായി അധിക്ഷേപിച്ചെന്ന് പരാതി. കുന്നത്തുനാട് എംഎൽഎ പി.വി.ശ്രീനിജൻ എംഎൽഎയാണ് പുത്തൻകുരിശ് ഡി.വൈ.എസ്.പിക്ക് പരാതി നൽകിയത്. പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. ട്വന്റി 20 സമ്മേളനത്തിലെ പ്രസംഗത്തിനിടെ ജാതീയമായും വംശീയമായും അധിക്ഷേപിച്ചെന്നാണ് പി.വി ശ്രീനിജന്റെ പരാതി. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് പൊലീസ്.
ഈ മാസം 21ന് കോലഞ്ചേരിയിൽ സംഘടിപ്പിച്ച ട്വന്റി20 മഹാസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലാണ് ശ്രീനിജിനെ സാബു എം ജേക്കബ് അവഹേളിച്ചതെന്നാണ് പരാതി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ സമ്മേളനത്തിൽ എംഎൽഎയുടെ പേര് പറയാതെയായിരുന്നു അധിക്ഷേപം. ‘മനുഷ്യനും മൃഗവുമല്ലാത്ത ഒരു ജന്തുവിന് കുന്നത്തുനാട്ടുകാർ ജന്മം കൊടുത്തു. എല്ലാ ദിവസവും പൗഡറുമിട്ട് മീറ്റിങ്ങുണ്ടോ മീറ്റിങ്ങുണ്ടോ എന്ന് അന്വേഷിച്ച് ഇറങ്ങും’- ഇതാണ് സാബു എം ജേക്കബ് പറഞ്ഞത്.
Story Highlights: Abusive speech_ MLA files complaint against Sabu M Jacob
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here