എഎഫ്‌സി ഏഷ്യൻ കപ്പിലെ മോശം പ്രകടനം: ഫിഫ റാങ്കിംഗിൽ കൂപ്പുകുത്തി ഇന്ത്യ

ഖത്തറിൽ നടന്ന എഎഫ്‌സി ഏഷ്യൻ കപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ഫിഫ റാങ്കിംഗിൽ കൂപ്പുകുത്തി ടീം ഇന്ത്യ. പൂജ്യം പോയിന്റുകൾ, പൂജ്യം ഗോളുകൾ, പൂജ്യം വിജയങ്ങൾ എന്നിവയോടെ ടൂർണമെന്റ് അവസാനിപ്പിച്ച ബ്ലൂ ടൈഗേഴ്സ് റാങ്കിംഗിൽ 117-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2017ന് ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും താഴ്ന്ന റാങ്കിംഗാണിത്.
ഓസ്‌ട്രേലിയയ്‌ക്കെതിരെ ആദ്യ പകുതിയിൽ പ്രതീക്ഷ നൽകുന്ന പ്രകടനത്തോടെയാണ് ഇന്ത്യ ഖത്തറിലെ യാത്ര ആരംഭിച്ചത്. എന്നാൽ 2-0 തോൽവിയിൽ ശുഭാപ്തിവിശ്വാസം പെട്ടെന്ന് മങ്ങി. ഉസ്‌ബെക്കിസ്ഥാനോട് 3-0 ന് നാണംകെട്ട തോൽവിയും സിറിയയോട് 1-0ന് പരാജയപെട്ട് ഇന്ത്യ ഏഷ്യൻ കപ്പ് അവസാനിപ്പിച്ചു. 2023ലെ എഎഫ്‌സി ഏഷ്യൻ കപ്പിലെ പ്രകടനത്തേക്കാൾ പ്രാധാന്യമർഹിക്കുന്നതാണ് ഈ തിരിച്ചടി.
[FIFA Rankings update : #AsianCup2023]
— Footy Rankings (@FootyRankings) January 23, 2024
🇸🇾 Syria 1-0 🇮🇳 India
Points after match
🇸🇾 1255.74 (+ 15.51)
🇮🇳 1165.23 (- 15.51)
Rankings after match
🇸🇾 91 (🔼 1)
🇮🇳 117 (🔽 6)#FIFARankings
നിരാശാജനകമായ ഈ കാമ്പെയ്‌ൻ ഇന്ത്യൻ ഫുട്‌ബോളിന്റെ അവസ്ഥയെക്കുറിച്ചും, അന്താരാഷ്‌ട്ര വേദിയിൽ കാലുറപ്പിക്കാൻ ടീം മറികടക്കേണ്ട വെല്ലുവിളികളെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തുന്നു.
Story Highlights: India’s FIFA Ranking plummets to 117 after disastrous AFC Asian Cup campaign
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here