Advertisement

ഇടുക്കി പൂപ്പാറയില്‍ 56 കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം; പുഴ, റോഡ് പുറമ്പോക്കുകളിലെ കെട്ടിടങ്ങള്‍ സഹിതം ഒഴിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

January 28, 2024
Google News 2 minutes Read
High Court

ഇടുക്കി പൂപ്പാറയില്‍ 56 കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. പുഴ, റോഡ് പുറമ്പോക്കുകളിലെ കെട്ടിടങ്ങള്‍ സഹതിം ഒഴിപ്പിക്കണമെന്ന് ഉത്തരവ്. ആറാഴ്ചയ്ക്കുള്ളില്‍ നടപടി സ്വീകരിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. 2022ല്‍ ആണ് കയ്യേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രദേശിക നേതൃത്വം ഹൈക്കോടതിയെ സമീപിച്ചത്. ഇതിലാണ് ഇപ്പോള്‍ ഉത്തരവ് വന്നിരിക്കുന്നത്.

ബിജു കുമാരന്‍, തഷ്‌കന്റ് നാഗയ്യ എന്നിവരുടെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബിജെപി പ്രാദേശിക നേതൃത്വം ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് തങ്ങള്‍ മാത്രമല്ല കയ്യേറിയിട്ടുള്ളതെന്നും നിരവധിയായ കയ്യേറ്റങ്ങള്‍ ഉണ്ടെന്നും ഈ രണ്ടു കക്ഷികള്‍ ഹൈക്കോടതിയില്‍ പറയുന്നു. തുടര്‍ന്ന് ജില്ലാ കളക്ടറോടും റവന്യൂ വിഭാഗത്തിനോടും അന്വേഷണം നടത്താന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. ഈ അന്വേഷണത്തിലാണ് പന്നിയാര്‍ പുഴയ്ക്ക് സമീപം കയ്യേറി കെട്ടിടങ്ങളും വീടുകളും നിര്‍മ്മിച്ചിട്ടുണ്ടെന്ന് കണ്ടത്തി.

Read Also : കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് നിരക്ക് വര്‍ധന; കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം; പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ജമാഅത്ത്

അന്വേഷണ റിപ്പോര്‍ട്ട് അമിക്കസ്‌ക്യൂറി മുഖാന്തരം കളക്ടര്‍ ഹൈക്കോടതിയ്ക്ക് നല്‍കിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞമാസം 17ന് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിറക്കിയത്. എന്നാല്‍ ആക്ഷന്‍ കൗണ്‍സില്‍ വലിയ പ്രതിഷേധത്തിലാണ്. ആദ്യഘട്ടത്തില്‍ കോടതി തങ്ങളെ കേട്ടില്ലെന്നും ഇന് കേള്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി. 60 വര്‍ഷമായി താമസിക്കുന്നയാളുകളാണ് തങ്ങള്‍. കയ്യേറ്റക്കാരല്ല മറിച്ച് കുടിയേറ്റക്കാരാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Story Highlights: High Court orders to clear 56 encroachment in Idukki

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here