Advertisement

കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന പ്രഥമ സാര്‍വ്വദേശീയ സാഹിത്യോത്സവത്തിന് ഇന്ന് തുടക്കം

January 28, 2024
Google News 1 minute Read
literature festival kerala today

കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ഏഴുദിവസം നീണ്ടുനില്‍ക്കുന്ന പ്രഥമ സാര്‍വ്വദേശീയ സാഹിത്യോത്സവത്തിന് ഇന്ന് തുടക്കം. വൈകുന്നേരം പ്രധാനവേദിയായ പ്രകൃതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സാഹിത്യോത്സവം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ഒരുക്കങ്ങൾ പൂർത്തിയായി.

ഏഴു ദിനരാത്രങ്ങൾ ഇനി തൃശ്ശൂർ സാഹിത്യോത്സവത്തിലലിയും. ചൂടേറിയ ചർച്ചകൾക്കും സംവാദങ്ങൾക്കുമായി വേദികൾ ഒരുങ്ങിക്കഴിഞ്ഞു. പ്രകൃതി, മൊഴി, പൊരുള്‍, അറിവ് എന്നീ വേദികളിലായി ഫെബ്രുവരി 3 വരെ നടക്കുന്ന സാഹിത്യോത്സവത്തില്‍ രാജ്യത്തിനകത്തും പുറത്തുനിന്നുമായി അഞ്ഞൂറോളം എഴുത്തുകാരും ചിന്തകരും പങ്കെടുക്കും.

വൈകുന്നേരം നാലു മുപ്പതിന് ബഷീറിൻറെ പേരിലുള്ള പ്രധാനവേദിയായ പ്രകൃതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും. സാറാ ജോസഫ് പതാക ഉയര്‍ത്തും. സാംസ്കാരികവകുപ്പുമന്ത്രി സജി ചെറിയാന്‍ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.

Story Highlights: literature festival kerala today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here