ഗർഭിണിയായ ഭാര്യയെ ഭർത്താവ് ബസ്സിൽ നിന്നും തള്ളിയിട്ട് കൊന്നു

തമിഴ്നാട്ടിൽ ഗർഭിണിയായ ഭാര്യയെ ഭർത്താവ് ബസ്സിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി. ദിണ്ടിഗൽ ജില്ലയിൽ ഞായറാഴ്ചയാണ് ദാരുണമായ സംഭവം. അഞ്ച് മാസം ഗർഭിണിയായ 19 കാരി വളർമതിയാണ് മരിച്ചത്. പ്രതി പാണ്ഡ്യനെ (24) പൊലീസ് അറസ്റ്റ് ചെയ്തു.
ദിണ്ടിഗലിൽ നിന്ന് പൊന്നമരാവതിയിലേക്ക് സർക്കാർ ബസിൽ യാത്ര ചെയ്യുകയായിരുന്നു ദമ്പതികൾ. ഇതിനിടെ മദ്യലഹരിയിലായിരുന്ന പാണ്ഡ്യൻ വളർമതിയുമായി വഴക്കിട്ടു. തർക്കം മൂർച്ഛിച്ചതോടെ, പാണ്ഡ്യൻ ഭാര്യയെ ഓടുന്ന ബസിൽ നിന്ന് ചവിട്ടി തള്ളിയിടുകയായിരുന്നു എന്നാണ് വിവരം.
യാത്രക്കാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസെടുത്ത പൊലീസ് പാണ്ഡ്യനെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Story Highlights: Pregnant woman dies after being kicked out of moving bus by husband
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here