Advertisement

‘ഏറ്റവും വലിയ സമൂഹമാണ് ഒബിസി വിഭാഗം’; പിന്നോക്ക വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി

January 30, 2024
Google News 1 minute Read
Rahul Gandhi

ഭാരത് ജോഡോ യാത്രയിൽ ഒബിസി വിഷയം ഉയർത്തി രാഹുൽ ​ഗാന്ധി. ഏറ്റവും വലിയ സമൂഹമാണ് ഒബിസി വിഭാഗമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്താകെ എത്ര ഒബിസിക്കാരുണ്ടെന്ന് ചോദിച്ചാൽ ഉത്തരം ലഭിക്കുകയില്ല. രാജ്യത്തെ പിന്നോക്ക വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ല. ബിഹാറിൽ ജാതി സർവേക്ക് മുൻകൈയെടുത്ത നിതീഷ് കുമാർ സഖ്യം വിട്ടപ്പോൾ കുടുങ്ങി.

ദളിതരുടെയും മറ്റുള്ളവരുടെയും കൃത്യമായ ജനസംഖ്യ നിർണയിക്കാൻ ജാതി സെൻസസ് വേണം. സാമൂഹ്യ നീതി ഉറപ്പാക്കാൻ ഇൻഡ്യ മുന്നണിക്ക് നീതിഷിന്റെ ആവശ്യമില്ലെന്ന് രാഹുൽ പറഞ്ഞു. ജാതി സർവേ നടപ്പാക്കണമെന്ന് നിതീഷിനോട് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചാണ് ബിഹാറിൽ സർവേ നടത്തിയത്.ഇപ്പോഴത്തെ കാലുമാറൽ മറുഭാഗത്ത് നിന്നുള്ള സമ്മർദ്ദം കാരണമാണ്.

രാജ്യത്തിന്റെ യഥാർഥ ചിത്രം പുറത്തുവിടണമെന്ന് ബിജെപി ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് നിതീഷിന് എൻഡിഎയിലേക്ക് വഴി കാണിച്ച് കൊടുത്തതെന്നും രാഹുൽ പറഞ്ഞു. ന്യായ് യാത്രയുടെ ബിഹാറിലെ പര്യടനത്തിനിടെയായിരുന്നു രാഹുലിന്റെ വിമർശനം.

ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറിന്റെ എന്‍ഡിഎ പ്രവേശനത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ നേരത്തെ വിമർശിച്ചിരുന്നു. പോയവര്‍ പോകട്ടെയെന്നും ഇന്‍ഡ്യാ മുന്നണി ഒറ്റക്കെട്ടായി പോരാടുമെന്നുമാണ് ഖാർഗെ പ്രതികരിച്ചത്.

Story Highlights: Rahul Gandhi About obc caste in Jodo yatra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here