തിരുവനന്തപുരം നിറമൺകര വിനായക നഗറിൽ വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം നിറമൺകര വിനായക നഗറിൽ വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 83 വയസ്സുകാരിയായ രാജലക്ഷ്മിയെയാണ് മരിച്ച നിലയിൽ കണ്ടത്. ഏറെ നാളുകളായി ഒറ്റയ്ക്കായിരുന്നു താമസം. ( thiruvananthapuram old man found dead )
മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. കട്ടിലിൽ കിടക്കുന്ന നിലയിലാരുന്നു മ്യതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ സമയത്ത് ശരീരത്തിന് മുകളിലൂടെ അലമാര വീണു കിടക്കുകയായിരുന്നു. ബന്ധുക്കളെ ഫോണിൽ വിളിച്ചിട്ടും ഫോൺ എടുത്തിരുന്നു. തുടർന്ന് നാട്ടുകാർ ജനലിൽ കൂടി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. നാട്ടുകാർ പോലീസിനെ വിവരമറിയിച്ചു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മ്യതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു.
Story Highlights: thiruvananthapuram old man found dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here