മാലിദ്വീപ് പ്രോസിക്യൂട്ടർ ജനറൽ ഹുസൈൻ ഷമീമിന് കുത്തേറ്റു
മാലിദ്വീപ് പ്രോസിക്യൂട്ടർ ജനറൽ ഹുസൈൻ ഷമീമിന് കുത്തേറ്റു. തലസ്ഥാനമായ മാലെയിൽ വച്ച് അജ്ഞാതർ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ഹുസൈൻ എഡികെ ആശുപത്രിയിൽ ചികിത്സയിലാണ്.
ബുധനാഴ്ച രാവിലെയാണ് സംഭവം. തലസ്ഥാന നഗരിയിലെ ഒരു തെരുവിൽ വെച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ ഷമീമിന് ഗുരുതരമായി പരിക്കേറ്റതായി മാലിദ്വീപ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി മാലിദ്വീപ് പാര്‍ലമെന്റ് അംഗങ്ങളെ ഗുണ്ടാസംഘങ്ങള്‍ ലക്ഷ്യമിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം നവംബര്‍ വരെ സര്‍ക്കാര്‍ നയിച്ചിരുന്ന ഇന്ത്യ അനുകൂല ‘മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി’യാണ് ഷമീമിനെ നിയമിച്ചത്. അതേസമയം, പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിനും അദ്ദേഹത്തിൻ്റെ സർക്കാരിനുമെതിരെ ഇംപീച്ച്‌മെൻ്റ് നടപടികൾ ആരംഭിക്കുന്നതിന് അവിശ്വാസ പ്രമേയം ആരംഭിക്കുന്നതിന് ആവശ്യമായ ഒപ്പുകൾ ശേഖരിച്ചതായി എംഡിപി അറിയിച്ചു. ചൈനയെ അനുകൂലിക്കുന്ന പ്രസിഡൻ്റിനെതിരെ ഇംപീച്ച്‌മെൻ്റ് പ്രമേയം ഉടൻ പാർലമെൻ്റിൽ അവതരിപ്പിച്ചേക്കും.
ഇംപീച്ച്‌മെൻ്റ് ഒഴിവാക്കാൻ മുഹമ്മദ് മുയിസു സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഇന്ത്യ അനുകൂല മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടിക്കും സഖ്യത്തിനും പാർലമെൻ്റിൽ ഭൂരിപക്ഷമുള്ളതിനാൽ മുഹമ്മദ് മുയിസുവിനെ പ്രസിഡൻ്റ് സ്ഥാനത്തുനിന്നും മാറ്റാനുള്ള സാധ്യത കൂടുതലാണ്.
Story Highlights: Maldives prosecutor general Hussain Shameem stabbed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here