Advertisement

കഞ്ചാവ് കൃഷി തെരെഞ്ഞുപോയി കാട്ടിൽ അകപ്പെട്ട പൊലീസ് സംഘം തിരിച്ചെത്തി

January 31, 2024
Google News 1 minute Read

പാലക്കാട് കഞ്ചാവുകൃഷി നശിപ്പിക്കാന്‍ പോകുന്നതിനിടെ വഴിതെറ്റി അട്ടപ്പാടി വനത്തില്‍ കുടുങ്ങിയ പൊലീസ് സംഘം തിരിച്ചെത്തി. അഗളി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള 14 അം​ഗ സംഘമാണ് ഒരു രാത്രി മുഴുവൻ വനത്തിൽ കുടുങ്ങിയത്.

ചൊവ്വാഴ്ച രാത്രി വൈകി വനത്തിലെത്തിയ റെസ്‌ക്യൂ സംഘം ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് തിരിച്ചെത്തിച്ചത്.കഞ്ചാവ് തോട്ടം തേടിപ്പോയ പൊലീസ് സംഘമാണ് കാട്ടിൽ അകപ്പെട്ടത്.

ചൊവ്വാഴ്ച പുലർച്ച ഗൊട്ടിയാർകണ്ടിയിൽനിന്നുമാണ് കഞ്ചാവ് തിരച്ചിലിനായി സംഘം കാട്ടിലേക്ക് പോയത്. ഡിവൈ.എസ്.പി. എസ്. ജയകൃഷ്ണനുപുറമേ, ഏഴ് പൊലീസുദ്യോഗസ്ഥരും വനംവകുപ്പിലെ അഞ്ച് ജീവനക്കാരുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.കഞ്ചാവുതോട്ടം നശിപ്പിച്ച് തിരിച്ചിറങ്ങുന്നതിനിടെ സംഘം വഴിതെറ്റി മുരുഗള ഊരിന് മുകളിലുള്ള പാറക്കെട്ടിന് മുകളിലെത്തുകയായിരുന്നു.

നേരമിരുട്ടിയതോടെ വഴി തിരിച്ചറിയാൻ കഴിയാതെ പോകുകയായിരുന്നു. വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ ഫോണിന് റേഞ്ചുണ്ടായിരുന്നതിനാൽ കുടുങ്ങിയ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു.

ചൊവ്വാഴ്ച രാത്രിയോടെ പൊലീസും വനംവകുപ്പും ഇവരെ തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമം തുടങ്ങിയിരുന്നു. 11.45 ഓടെ വനത്തിലെത്തിയ റെസ്ക്യൂ സംഘം ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും പുലർച്ചെയോടെ തിരിച്ചെത്തിക്കുകയുമായിരുന്നു.

Story Highlights: Police team got stuck in Attapadi forest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here