മാനസിക വെല്ലുവിളി നേരിടുന്നവരെ പരിഗണിക്കേണ്ടത് സമൂഹത്തിൻ്റെ ഉത്തരവാദിത്തം: ആരോഗ്യമന്ത്രി

മാനസിക വെല്ലുവിളി നേരിടുന്നവർക്ക് കൂടുതൽ പരിഗണന നൽകേണ്ടത് സമൂഹത്തിൻ്റെ ഉത്തരവാദിത്തമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികൾക്കായി സർക്കാർ ഒരുക്കിയ സ്നേഹവിരുന്നിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
മാനസിക വെല്ലുവിളി നേരിടുന്നവരുടെ ക്ഷേമത്തിന് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത്. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങൾക്കായി ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ പ്രത്യേക ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മാനസിക വെല്ലുവിളി നേരിടുന്നവരെ നല്ല മാനസികാരോഗ്യം ഉള്ളവരായി മാറ്റുന്നതിനൊപ്പം തന്നെ പ്രധാനമാണ് ഇവരുടെ പുനരധിവാസവും.
ചികിത്സ പൂർത്തിയായാലും വീട്ടുകാർ ഏറ്റെടുക്കാൻ സന്നദ്ധരാവാത്ത വ്യക്തികളുടെ പുനരധിവാസം സർക്കാർ ഉറപ്പാക്കും. മാനസികാരോഗ്യ കേന്ദ്രങ്ങളിൽ വാർഡ്, സെൽ പോലെയുള്ള സമ്പ്രദായങ്ങൾ മാറ്റി ബിഹേവിയറൽ ഐസിയു പോലുള്ള ശാസ്ത്രീയമായ സംവിധാനങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
Story Highlights: It is society’s responsibility to consider the mentally challenged: Health Minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here