ഇന്ത്യൻ ബാറ്റർമാരെ വിറപ്പിച്ച് ദക്ഷിണാഫ്രിക്കൻ പേസർമാർ; 4 വിക്കറ്റ് നഷ്ടം

ദക്ഷിണാഫ്രിക്കക്കെതിരായ അണ്ടർ 19 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ച 245 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് 3 വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു. ദക്ഷിണാഫ്രിക്കൻ പേസ് ദ്വയത്തിനു മുന്നിൽ മറുപടികളില്ലാതെ കുഴഞ്ഞ ഇന്ത്യ റൺസ് കണ്ടെത്താൻ പാടുപെടുകയാണ്.
ടൂർണമെൻ്റിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ ക്വെന മപാഖ ആ നേട്ടം ശരിവെക്കുന്ന തരത്തിലാണ് തുടങ്ങിയത്. ആദ്യ പന്തിൽ തന്നെ ഓപ്പണർ ആദർശ് സിംഗിനെ ഒരു തകർപ്പൻ ബൗൺസറിലൂടെ വിക്കറ്റ് കീപ്പറിൻ്റെ കൈകളിലെത്തിച്ച മപാഖ ഇന്ത്യൻ ബാറ്റർമാരെ തുടർച്ചയായി ബീറ്റ് ചെയ്തു. പിന്നാലെ ടൂർണമെൻ്റിൽ ഏറ്റവുമധികം റൺസ് നേടിയ ഇന്ത്യയുടെ മൂന്നാം നമ്പർ താരം മുഷീർ ഖാനെ മറ്റൊരു ബൗൺസറിലൂടെ വീഴ്ത്തിയ ട്രിസ്റ്റൻ ലീസ് ഇന്നിംഗ്സിലെ 10ആം ഓവറിൽ അർഷിൻ കുൽക്കർണിയെയും (12) മടക്കി. പ്രിയാൻശു മോലിയയെ (5) വീഴ്ത്തിയ ലീസ് തൻ്റെ വിക്കറ്റ് വേട്ട മൂന്നാക്കി ഉയർത്തി.
13 ഓവർ അവസാനിക്കുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 37 റൺസ് എന്ന നിലയിലാണ്. ക്യാപ്റ്റൻ ഉദയ് സഹാറനും (4) (1) ക്രീസിൽ.
ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 244 റൺസ് നേടിയത്. 76 റൺസ് നേടിയ ലുവാൻ -ഡ്രെ പ്രിട്ടോറിയസ് ആണ് പ്രോട്ടീസിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി രാജ് ലിംബാനി മൂന്ന് വിക്കറ്റ് വീഴ്ത്തി.
Story highlights: india lost 4 wickets south africa u19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here