Advertisement

പത്തനംതിട്ടയിൽ 300 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ്; സ്ഥാപനം പൂട്ടി ഉടമകൾ മുങ്ങി

February 9, 2024
Google News 1 minute Read

പത്തനംതിട്ട തെള്ളിയൂരിൽ നിക്ഷേപ തട്ടിപ്പ് നടത്തിയ സ്വകാര്യ ഫൈനാൻസ് കമ്പനി ഉടമകൾ മുങ്ങി. ജി ആൻഡ് ജി ഫൈനാൻസ് കമ്പനിയാണ് തട്ടിപ്പ് നടത്തിയത്. നിക്ഷേപകർ തെള്ളിയൂരിലെ ഉടമകളുടെ വീടിനു മുൻപിൽ പ്രതിഷേധിക്കുകയാണ്.

300 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി എന്ന് പരാതി. സ്ഥാപനം പൂട്ടി സ്വകാര്യ ഫൈനാൻസ് കമ്പനി ഉടമകൾ മുങ്ങിയെന്നാണ് പരാതി. സംസ്ഥാന വ്യാപകമായി 48 ഓളം ബ്രാഞ്ചുകൾ ഈ സ്ഥാപനത്തിനുണ്ട്.നിക്ഷേപകർ തെള്ളിയൂരിലെ ഉടമകളുടെ വീടിനു മുൻപിൽ പ്രതിഷേധവുമായി എത്തി.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

നൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് നിക്ഷേപകർ പറയുന്നത്. കോയിപ്രം പൊലീസ് സ്റ്റേഷനിൽ മാത്രം 75 കേസുകൾ രജിസ്റ്റർ ചെയ്തു. 16 ശതമാനവും അതിൽ അധികവും പലിശ വാഗ്ദാനം ചെയ്താണ് സ്ഥാപനം നിക്ഷേപം സ്വീകരിച്ചത്. ഡിസംബർ വരെ പലർക്കും പലിശ നൽകി.

പണം നഷ്ടമാവർ ചേർന്ന് സമരസമിതി രൂപീകരിച്ചിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ബഡ്സ് നിമയം ഉൾപ്പെടെ ചുമത്തിയാണ് പൊലീസ് കേസെടുക്കുന്നത്. ഉടമകൾ മുൻകൂർ ജാമ്യംതേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Story Highlights: Investment Scam Pathanamthitta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here