ലോക്സഭാ തെരഞ്ഞെടുപ്പ്: റായ്ബറേലിയിൽ മുൻ കോൺഗ്രസ് അംഗം ബിജെപി സ്ഥാനാർത്ഥി?

നെഹ്റു കുടുംബത്തിൻറെ വിശ്വസ്ത മണ്ഡലമായ റായ്ബറേലിയിൽ മുൻ കോൺഗ്രസ് നേതാവിനെ ബിജെപി മത്സരിപ്പിച്ചേക്കുമെന്ന് സൂചന. നെഹ്റു കുടുംബത്തിൻ്റെ വിശ്വസ്തനായിരുന്ന അഖിലേഷ് സിംഗിൻ്റെ മകൾ അദിതി സിംഗിൻ്റെ പേരാണ് ഉയർന്ന് കേൾക്കുന്നത്. മുൻ കോൺഗ്രസ് അംഗം കൂടിയായ അദിതി സിംഗ്
നിലവിൽ റായ്ബറേലിയിൽ നിന്നുള്ള ബിജെപി എംഎൽഎയാണ്. സോണിയാ ഗാന്ധിയാണ് നിലവിൽ റായ്ബറേലി എംപി.
ആരാണ് അദിതി സിംഗ്?
അഞ്ച് തവണ എംഎൽഎയായ കോൺഗ്രസ് നേതാവ് അഖിലേഷ് സിംഗിൻ്റെ മകളാണ് അദിതി സിംഗ്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിലെ സദർ സീറ്റിൽ നിന്ന വിജയിച്ച് ആദ്യമായി നിയമസഭാംഗമായി. അഖിലേഷ് സിംഗിൻ്റെ മരണശേഷം അദിതി ബിജെപിയിലേക്ക് ചായാൻ തുടങ്ങി. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് അദിതി ബിജെപിയിൽ ചേർന്നു. രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധമുള്ള നേതാവായിരുന്നു അദിതി സിംഗ്.
Story Highlights: Former Congress member BJP candidate in Rae Bareli?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here