Advertisement

‘ഷൈജ ആണ്ടവവന്റെ ഗോഡ്‌സെ പ്രകീർത്തനം’; ഗാന്ധിക്കെതിരായ നിലപാടുകളെ പിന്തുണക്കില്ലെന്ന് എൻഐടി

February 10, 2024
2 minutes Read

കോഴിക്കോട് എൻഐടി അധ്യാപികയുടെ ഗോഡ്‌സെ പ്രകീർത്തനം ഫേസ്ബുക്ക് കമന്റ് പരിശോധിക്കുവാൻ എൻഐടി കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിയുടെ അന്വേഷണത്തിനുശേഷം അധ്യാപിക ഷൈജ ആണ്ടവനെതിരെ ഉചിതമായ നടപടി കൈക്കൊള്ളുമെന്ന് എൻഐടി അറിയിച്ചു. ഷൈജ ആണ്ടവനിൽ നിന്നും വിശദീകരണം തേടും. അന്വേഷണ റിപ്പോർട്ട് അനുസരിച്ചായിരിക്കും നടപടികൾ. രാഷ്ട്രപിതാവിനെതിരെയുള്ള പരാമർശങ്ങൾ അംഗീകരിക്കില്ലെന്ന് എൻഐടി വ്യക്തമാക്കി.

ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് എന്‍.ഐ.ടി പ്രൊഫസര്‍ ഷൈജ ആണ്ടവന്‍ വിവാദത്തിനിടയാക്കിയ കമന്റിട്ടത്. ‘പ്രൗഡ് ഓഫ് ഗോഡ്‌സെ ഫോര്‍ സേവിംഗ് ഇന്ത്യ’ (ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്‌സെയില്‍ അഭിമാനം കൊള്ളുന്നു’) വെന്നായിരുന്നു കമന്റ്. ‘ഹിന്ദു മഹാസഭാ പ്രവര്‍ത്തകന്‍ നഥൂറാം വിനായക് ഗോഡ്സെ, ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ’ എന്നായിരുന്നു കൃഷ്ണ രാജിന്റെ പോസ്റ്റ്. സംഭവത്തിന് പിന്നാലെ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി നല്‍കിയ പരാതിയില്‍ കുന്ദമംഗലം പൊലീസ് ഷൈജക്കെതിരെ കേസെടുത്തിരുന്നു.

Story Highlights: NIT on Godse glorification Remarks Shaija Andavan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top