കാട്ടാക്കട മലയിന്‍കീഴില്‍ മൂന്നു വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി

തിരുവനന്തപുരം കാട്ടാക്കട മലയിന്‍കീഴില്‍ മൂന്നു വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി. അന്തീര്‍ക്കോണം ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് കാണതായത്. ഇന്നലെ വൈകിട്ട് സ്‌കൂള്‍ വിട്ടു വന്നതിനുശേഷമാണ് വിദ്യാര്‍ഥികളെ കാണാതായത്. ഇവര്‍ ഉറ്റ സുഹ്യത്തുക്കളാണ്.
അന്തീര്‍ക്കോണം സ്വദേശികളായ അശ്വിന്‍, നിഖില്‍, അരുണ്‍ ബാബു എന്നീ വിദ്യാര്‍ത്ഥികളെ കാണാനില്ലെന്നാണ് പരാതി. ഇവര്‍ ഇന്നലെ വൈകുന്നേരം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിയതായി വിവരമുണ്ട്. കുട്ടികള്‍ വിനോദയാത്രയ്ക്ക് പോയതെന്നാണ് സംശയം. മാറനല്ലൂര്‍ -മലയിന്‍കീഴ് പൊലീസ് സംയുക്തമായി അന്വേഷണം തുടങ്ങി.
Story Highlights: Three students missing Kattakkada Malayinkeezh
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here