Advertisement

സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ലയണൽ മെസി കളിച്ചില്ല; അർജന്റീനയുടെ മത്സരങ്ങൾ ചൈന റദ്ദാക്കി

February 11, 2024
Google News 2 minutes Read

സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ലയണൽ മെസി കളിക്കാത്തതിനെ തുടർന്നുണ്ടായ വിവാദത്തിനിടെ അർജന്റീനയുടെ മത്സരങ്ങൾ ചൈന റദ്ദാക്കി. ഹോങ്കോങ് ഇലവനെതിരേ ഇന്റർ മയാമിയുടെ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ലയണൽ മെസി കളിച്ചിരുന്നില്ല. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഹോങ്കോങ്ങ് ഇലവൻ-ഇന്റർ മയാമി മത്സരം. പകരക്കാരുടെ നിരയിൽ മെസി ഉണ്ടായിരുന്നെങ്കിലും കളിച്ചില്ല.

തുടർന്നാണ് അടുത്തമാസം ഹാങ്ചൗവിൽ നടക്കേണ്ട അർജന്റീന-നൈജീരിയ, ബെയ്ജിങ്ങിൽ നടക്കാനിരുന്ന അർജന്റീന-ഐവറികോസ്റ്റ് മത്സരങ്ങൾ ചൈന റദ്ദാക്കിയത്. പേശിവലിവ് കാരണമാണ് കളിക്കാതിരുന്നതെന്ന് മെസ്സി പിന്നീട് വ്യക്തമാക്കിയിരുന്നു. മെസി കളിക്കാത്തതിന് ടീമിനോട് വിശ​​ദീകരണം തേടിയിരുന്നു. മത്സരത്തിൽ 4-1ന് മയാമി ജയിച്ചു.

മെസി ഇറങ്ങാത്തതിനെ തുടർന്ന് പ്രതിഷേധം ഉയർന്നു. ഇതോടെ ടിക്കറ്റിന്റെ പകുതിത്തുക തിരിച്ചുനൽകാമെന്ന് സംഘാടകർ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. എന്നാൽ, ബുധനാഴ്ച ജപ്പാനിലെ വിസൽ കോബയ്ക്കെതിരായ മത്സരത്തിൽ മെസ്സി പകരക്കാരനായി ഇറങ്ങിയിരുന്നു. മെസി പങ്കെടുക്കുന്ന മത്സരം സംഘടിപ്പിക്കാൻ ഇപ്പോൾ പദ്ധതിയില്ലെന്ന് ബെയ്ജിങ് ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.

Story Highlights: Argentina friendly in mainland China cancelled following Lionel Messi’s absence

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here