പാലക്കാട് പെരുവെമ്പ് ആൾക്കൂട്ട കൊലപാതകം; കേസിലെ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം

പാലക്കാട് പെരുവെമ്പ് ആൾക്കൂട്ട കൊലപാതകത്തിൽ കേസിലെ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് പാലക്കാട് ഫസ്റ്റ് അഡീഷണൽ ഡിസ്ട്രിക്റ്റ് കോടതി. 2010 മാർച്ച് 9നാണ് മാനസികാരോഗ്യം കുറഞ്ഞ പെരുവെമ്പ് സ്വദേശി രാജേന്ദ്രനെ പ്രതികൾ കെട്ടിയിട്ട് മർദ്ദിച്ച് കൊലപ്പെടുത്തിയത്.
മരിച്ച രാജേന്ദ്രൻ്റെ അമ്മ രുഗ്മിണി കഴിഞ്ഞ 14 വർഷമായി നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് കോടതി വിധി വരുന്നത്. പെരുവെമ്പ് കിഴക്കേ തോട്ടുപാലം സ്വദേശികളായ വിജയൻ (53), കുഞ്ചപ്പൻ (64), ബാബു (50), മുരുഗൻ (44), മുത്തു (74), രമണൻ (45), മരുളീധരൻ (40), രാധാകൃഷ്ണൻ (61) എന്നിവരാണ് പ്രതികൾ.
2018ൽ ആരംഭിച്ച വിചാരണ നടപടികൾക്കുശേഷമാണ് കോടതി ഇന്ന് വിധി പറഞ്ഞത്. സംഭവദിവസം രാത്രി ചിലരെ രാജേന്ദ്രൻ ആക്രമിച്ചതായും ഇതിൽ പ്രകോപിതരായ ഒരുസംഘം രാജേന്ദ്രനെ വീടിനുസമീപത്ത് വെച്ച് ക്രൂരമായി മർദ്ദിച്ചെന്നുമാണ് കേസിൽ പറയുന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here