Advertisement

യുഎഇയിൽ യുപിഐ, റുപ്പേ സേവനങ്ങൾക്ക് തുടക്കമിട്ട് നരേന്ദ്രമോദി

February 13, 2024
Google News 2 minutes Read

യു.എ.ഇയിൽ യുപിഐ, റുപ്പേ കാർഡ് സേവനങ്ങൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി .പ്രസിഡന്റ്‌ ഷെയ്ഖ് മുഹമ്മദുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു തീരുമാനം.ഇന്ത്യയുടെ ഡിജിറ്റൽ പേമെന്റ് സംവിധാനമായ ഇന്ത്യയുടെ യുപിഐയും യുഎഇയും എഎഎൻഐയും തമ്മിൽ ബന്ധിപ്പിക്കാനുള്ള സുപ്രധാന കരാറിൽ ഇരുനേതാക്കളും ഒപ്പിട്ടു. യുഎഇ യിൽ റുപ്പേ കാർഡ് സർവീസുകളുടെ പ്രവർത്തന ഉദ്ഘാടനം ഇരുവരും നിർവഹിച്ചു.

ഉഭയകക്ഷി നിക്ഷേപ ഉടമ്പടി, ഇലക്ട്രിക്കല്‍ ഇന്റര്‍കണക്ഷന്‍, വ്യാപാര മേഖലയിലെ സഹകരണം, ഇന്ത്യ-മിഡിലീസ്റ്റ് സാമ്പത്തിക ഇടനാഴിയില്‍ ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള കരാര്‍, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികളിലെ സഹകരണത്തിനുള്ള ധാരണാപത്രം എന്നിവയുടെ കൈമാറ്റത്തിന് ഇരു നേതാക്കളും സാക്ഷ്യം വഹിച്ചു. അബുദബിയിൽ ക്ഷേത്രം യാഥാർത്ഥ്യമാക്കിയതിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു .

ഷെയ്ഖ് മുഹമ്മദിന്റെ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ ക്ഷേത്രം യാഥാർത്ഥ്യമാവില്ലെന്നും മോദി പറഞ്ഞു. വൈബ്രന്റ് ഉച്ചകോടിയില്‍ പങ്കെടുക്കാൻ യുഎഇ പ്രസിഡന്റ്‌ ഗുജറാത്തിലെത്തിയതിനും മോദി സന്തോഷം പങ്കുവെച്ചു. ഇന്ത്യയിലേക്ക് വീണ്ടും യുഎഇ പ്രസിഡന്റിനെ സ്വാഗതം ചെയ്തുകൊണ്ടാണ് കൂടികാഴ്ച അവസാനിപ്പിച്ചത്.

Story Highlights: India signs MoU to interlink UPI with UAE’s instant payment platform AANI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here