കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ മോദിയെ വിമർശിച്ച് ബോർഡുകൾ; എസ്എഫ്ഐക്കെതിരെ പരാതിയുമായി എബിവിപി
കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എസ്എഫ്ഐ സ്ഥാപിച്ച ബോർഡിനെതിരെ എബിവിപിയുടെ പരാതി. ഹിറ്റ്ലറുടെ തന്ത്രങ്ങൾ നടപ്പാക്കുന്നവർക്ക് ഹിറ്റ്ലറുടെ ഗതി വരുമെന്നായിരുന്നു ബോർഡിലുള്ള പരാമർശം. എന്നാൽ ബോർഡുകൾ പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് എബിവിപി പരാതിയിൽ പറയുന്നു. വൈസ് ചാൻസലർക്കാണ് എബിവിപി പരാതി നൽകിയത്. എസ് എഫ് ഐ യൂണിറ്റ് കമ്മറ്റി ആണ് ബോർഡ് സ്ഥാപിച്ചത്.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ രണ്ട് ഫ്ലക്സ് ബോർഡുകളാണ് സ്ഥാപിച്ചിട്ടുള്ളത്. എസ്എഫ്ഐ സി യു ക്യാമ്പസ് എന്ന പേരിലാണ് ബോർഡുകൾ. ഈ ബോർഡുകൾക്കെതിരെയാണ് പരാതി.
ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ ബോധപൂർവം അപകീർത്തിപ്പെടുത്താനുള്ള നീക്കമാണിതെന്നും ഒരു വിഭാഗം വിദ്യാർത്ഥികളിൽ പ്രകോപനം സൃഷ്ടിച്ച് ക്യാമ്പസിൽ സമാധാന അന്തരീക്ഷം തകർക്കാനുമുള്ള ശ്രമമാണിതെന്നും പരാതിയിൽ പറയുന്നു. ബോർഡുകൾ നീക്കം ചെയ്ത് നടപടി സ്വീകരിക്കണെമന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
Story Highlights: SFI Boards criticize Narendra Modi in Calicut University
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here