‘കോഴിക്കോട് നെടുമണ്ണൂർ സ്കൂളിൽ ഗണപതി ഹോമം നടത്തി’; പ്രതിഷേധവുമായി സിപിഐഎം പ്രവർത്തകർ

കോഴിക്കോട് കായക്കൊടിയിലെ നെടുമണ്ണൂർ സ്കൂളിൽ ഗണപതി ഹോമം നടത്തി. പ്രതിഷേധവുമായി സിപിഐഎം പ്രവർത്തകർ എത്തിയതോടെ ഹോമം പാതിവഴിയിൽ ഉപേക്ഷിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം ഉണ്ടായത്. സ്കൂൾ മാനേജറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഹോമം നടത്തിയത് ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിലെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. എസ്എഫ്ഐ ഡിവൈഎഫ്ഐ സംഘടനകൾ പ്രതിഷേധിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ വലിയ സംഘവും സംഭവസ്ഥലത്തെത്തി സ്കൂൾ മാനേജർക്കെതിരെ പ്രതിഷേധിച്ചു. കൂടുതൽ പരാതികൾ ലഭിച്ചാൽ തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Story Highlights: Ganapathy Homam in Calicut School
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here