Advertisement

ലാൽ ബഹാദൂർ ശാസ്ത്രിയുടെ ചെറുമകൻ ബിജെപിയിൽ ചേർന്നു

February 14, 2024
Google News 2 minutes Read
Lal Bahadur Shastri's grandson quits Congress joins bjp

മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ ചെറുമകൻ വിഭാകർ ശാസ്ത്രി കോണ്ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പതക്കിന്റെ സാന്നിധ്യത്തിലാണ് ബിജെപി അംഗത്വമെടുത്തത്. കോൺഗ്രസിൽ നിന്ന് രാജിവച്ച് മണിക്കൂറുകൾക്കകമാണ് വിഭാകർ ശാസ്ത്രിയുടെ ബിജെപി പ്രവേശനം. ( Lal Bahadur Shastri’s grandson quits Congress joins bjp )

കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവയ്ക്കുന്ന കാര്യം എക്‌സ് ഹാൻഡിലൂടെയാണ് വിഭാകർ ശാസ്ത്രി പ്രഖ്യാപിച്ചത്. ലാൽ ബഹദൂർ ശാസ്ത്രിയുടെ ‘ജയ് ജവാൻ, ജയ് കിസാൻ’ എന്ന വീക്ഷണത്തെ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിയുമെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയുമെന്നാണ് കരുതുന്നത് എന്നും ബിജെപി അംഗത്വമെടുത്തതിന് ശേഷം വിഭാകർ ശാസ്ത്രി പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിഭാകർ ശാസ്ത്രി കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

Story Highlights: Lal Bahadur Shastri’s grandson quits Congress joins bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here