Advertisement

ആന്റണി രാജുവിനെ ഒഴിവാക്കാൻ വേദി മാറ്റിയെന്ന വിവാദം; വേദി തീരുമാനിച്ചത് KSRTC അല്ലെന്നും മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകിയെന്നും ഗതാഗത മന്ത്രിയുടെ ഓഫീസ്

February 16, 2024
Google News 1 minute Read
Inauguration of E Bus; KB Ganesh Kumar Vs Antony Raju

ഇ ബസ് ഉദ്ഘാടന ചടങ്ങിൽ നിന്നും മുൻമന്ത്രി ആന്റണി രാജുവിനെ ഒഴിവാക്കാനായി വേദി മാറ്റിയെന്ന വിവാദത്തിൽ വിശദീകരണവുമായി ഗതാഗത മന്ത്രിയുടെ ഓഫീസ്. വേദി തീരുമാനിച്ചത് KSRTC അല്ലെന്നാണ് മന്ത്രി കെബി ​ഗണേഷ് കുമാറിന്റെ ഓഫീസ് ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്. മാധ്യമങ്ങൾ വസ്തുതാ വിരുദ്ധമായ വാർത്തകൾ നൽകി മന്ത്രിയെ കുറ്റപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ഗതാഗത മന്ത്രിയുടെ ഓഫീസ് ആരോപിക്കുന്നു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഉദ്ഘാടന ചടങ്ങിൽ നിന്നും മുൻമന്ത്രി ആന്റണി രാജുവിനെ ഒഴിവാക്കിയത് ഗതാഗത മന്ത്രി ഗണേഷ് കുമാറും മുൻ മന്ത്രി ആൻ്റണി രാജുവും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മൂലമാണെന്ന് വാർത്തകൾ വന്നിരുന്നു. പുതുതായി വാങ്ങിയ ഡബിൾ ഡക്കർ ഇലക്ട്രിക് ബസുകളുടെ ഉദ്ഘാടന പരിപാടിയിലേക്ക് ആൻ്റണി രാജുവിനെ ക്ഷണിച്ചിരുന്നില്ല. എന്നാൽ ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി മുൻ മന്ത്രി ഡിപ്പോയിലെത്തി ബസുകൾ സന്ദർശിച്ചിരുന്നു. പുത്തരിക്കണ്ടത്ത് വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടി മണ്ഡലം മാറ്റി ക്രമീകരിച്ചത് എങ്ങനെ എന്നറിയില്ലെന്ന് ആൻ്റണി രാജു കുറ്റപ്പെടുത്തിയിരുന്നു.

പുത്തരിക്കണ്ടത്ത് വച്ച് ഉദ്ഘാടനം നടത്തുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. ഇപ്പോഴാണ് മണ്ഡലം മാറ്റിയ വിവരം അറിയുന്നത്. സാധാരണ നഗരത്തിൻ്റെ ഹൃദയഭാഗങ്ങളിലാണ് ഇത്തരം പരിപാടികളും ഉദ്ഘാടനവും നടത്തുക. മണ്ഡലം മാറിയത് എങ്ങനെ എന്നറിയില്ല. താൻ ഗതാഗത മന്ത്രിയായിരിക്കെയാണ് ഇലക്ട്രിക് ബസുകൾ വാങ്ങാൻ തുടങ്ങിയത്. ഇലക്‌ട്രിക് ബസ് തൻ്റെ കുഞ്ഞാണ്. ബസ്സ് നിരത്തിലിറങ്ങുമ്പോൾ അച്ഛൻ്റെ സന്തോഷമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here