Advertisement

തൃപ്പൂണിത്തുറ സ്ഫോടനം; നഗരസഭാ എഞ്ചിനീയറിങ് വിഭാഗം നടത്തുന്ന പരിശോധന ഇന്നു പൂർത്തിയായേക്കും

February 16, 2024
Google News 1 minute Read
tripunithura blast municipality investigation

തൃപ്പൂണിത്തുറ സ്ഫോടനവുമായി ബന്ധപ്പെട്ട് നഗരസഭാ എഞ്ചിനീയറിങ് വിഭാഗം നടത്തുന്ന പരിശോധന ഇന്നു പൂർത്തിയായേക്കും. നഷ്ടം വിലയിരുത്താനായിരുന്നു പരിശോധന. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ ഇന്ന് ഹർജി ഫയൽ ചെയ്യും. സ്ഫോടനവുമായി ബന്ധപ്പെട്ട് ഇതുവരെ 13 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ചില പ്രതികൾ ഇപ്പോഴും ഒലിവിളിലാണ്. അതേസമയം, ജില്ലാ കളക്ടർ പ്രഖ്യാപിച്ച മജിസ്റ്റീരിയൽ അന്വേഷണം ആരംഭിച്ചു.

ഒളിവിലായിരുന്ന പുതിയകാവ് ക്ഷേത്രം ഭാരവാഹികൾ ഇന്നലെ കസ്റ്റഡിയിലായിരുന്നു. ഹിൽപാലസ് പോലീസാണ് ദേവസ്വം പ്രസിഡന്റ്, സെക്രട്ടറി ഉൾപ്പടെ 9 പേരെ കസ്റ്റഡിയിലെടുത്തത്. മൂന്നാറിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ ഹിൽപാലസ് സ്റ്റേഷനിലെത്തിച്ചു. മൂന്നാറിൽ ഒളിവിൽ കഴിയവെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത്. പടക്കസംഭരണശാലയിൽ തീപിടിച്ചുണ്ടായ ഉഗ്രസ്‌ഫോടനത്തിൽ രണ്ട് പേർക്കാണ് ജീവൻ നഷ്ടമായത്.

നഷ്ടപരിഹാരം കണക്കാക്കാൻ പ്രത്യേക കമ്മീഷൻ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വെടിക്കെട്ട് നിയന്ത്രിക്കണമെന്നും നാട്ടുകാർ പറയുന്നു. സ്‌ഫോടനത്തിലൂടെ ഒന്നര കിലോമീറ്റർ ചുറ്റളവിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 15 വീടുകൾ പൂർണമായും 150ലേറെ വീടുകൾ ഭാഗികമായും തകർന്നെന്നുമാണ് കണക്കുകൾ.

Story Highlights: tripunithura blast municipality investigation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here