Advertisement

ഹിന്ദു വിശ്വാസ പ്രകാരം എല്ലാ മൃഗങ്ങളും ദൈവങ്ങളല്ലേ? അക്ബര്‍-സീത സിംഹവിവാദത്തില്‍ കല്‍ക്കത്ത ഹൈക്കോടതി

February 21, 2024
Google News 2 minutes Read
Calcutta high court in Akbar Sita lion controversy

സിലിഗുഡിയില്‍ സീത, അക്ബര്‍ സിംഹങ്ങളെ ഒരുമിച്ച് പാര്‍പ്പിച്ചതിനെതിരായി വിശ്വഹിന്ദു പരിഷത്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ചോദ്യങ്ങളുമായി കല്‍ക്കത്ത ഹൈക്കോടതി. വിശ്വഹിന്ദു പരിഷത്ത് ബംഗാള്‍ ഘടകമാണ് ഹര്‍ജി നല്‍കിയത്. സിംഹത്തിന് സീത എന്ന പേര് നല്‍കുന്നതില്‍ എന്താണ് തെറ്റെന്ന് കോടതി ചോദിച്ചു.(Calcutta high court in Akbar Sita lion controversy)

സഫാരി പാര്‍ക്കില്‍ അക്ബറിനെയും സീതയെയും ഒരുമിച്ച് താമസിപ്പിക്കുന്നത് ഹിന്ദു മതത്തെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിഎച്ച് പി ഹര്‍ജി നല്‍കിയത്. ഹിന്ദു വിശ്വാസ പ്രകാരം എല്ലാ മൃഗങ്ങളും ദൈവങ്ങളല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു.

ഈ മാസം 13നാണ് ത്രിപുരയിലെ സെപാഹിജാല സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് രണ്ട് സിംഹങ്ങളെ സിലിഗുരി സഫാരി പാര്‍ക്കിലേക്ക് കൊണ്ടുവന്നത്. സിലിഗുരിയിലേക്ക് മാറ്റുന്നതിന് മുന്‍പാണ് സിംഹങ്ങള്‍ക്ക് അക്ബറെന്നും സീതയെന്നും പേര് നല്‍കിയതെന്ന് ബംഗാള്‍ വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

Read Also : വിവാഹത്തിന് മുന്‍പ് ചിരി മനോഹരമാക്കാന്‍ ശസ്ത്രക്രിയ; 28കാരന് ദാരുണാന്ത്യം

സിംഹങ്ങളുടെ പേര് മതപരമല്ലാതാക്കണെന്നും പേര് മാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് വിഎച്ച്പി ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. വിഷയത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും വിഎച്ചിപി കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Story Highlights:Calcutta high court in Akbar Sita lion controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here