മാധ്യമപ്രവർത്തകർ ചെയ്യുന്നത് വലിയ പാപം; ഫോട്ടോയെടുക്കുന്നത് കുറ്റകരമെന്ന് താലിബാൻ

ചിത്രങ്ങള്‍ എടുക്കുന്നതിലൂടെ മാധ്യമപ്രവര്‍ത്തകര്‍ ചെയ്യുന്ന പ്രവൃത്തി പാപമാണെന്ന വാദവുമായി താലിബാന്‍. അഫ്ഗാന്‍ മിഡിയയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മാധ്യമപ്രവർത്തകർ ചിത്രങ്ങളെടുക്കുന്നതിലൂടെ വലിയ പാപം ചെയ്യുകയാണെന്ന് നീതിന്യായ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ മുഹമ്മദ് ഹാഷിം ഷഹീദ് വോർ പറഞ്ഞു. മാധ്യമങ്ങൾ പ്രക്ഷേപണം ചെയ്ത ദൃശ്യങ്ങൾ അവതരിപ്പിച്ചുകൊണ്ടായിരുന്നു വാക്കുകൾ.(Journalists were committing major sin by taking pictures Taliban)
1996 മുതൽ 2001 വരെയുള്ള അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തിന് കീഴിൽ ടെലിവിഷൻ ഉപയോഗം നിരോധിച്ചിരുന്നു. എന്നാൽ 2021 ൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്തതിനുശേഷം ഇത്തരമൊരു നടപടിയുണ്ടായിരുന്നില്ല. തങ്ങളുടെ മാധ്യമ സുഹൃത്തുക്കൾ എപ്പോഴും പാപം ചെയ്യുന്നതിൽ വ്യാപൃതരാണ്. അവരെപ്പോഴും അധാർമികതയിലേക്ക് വലിച്ചെറിയപ്പെടുന്നുവെന്നും താലിബാൻ പറഞ്ഞു.
Read Also : അഫ്ഗാനിലെ വിദ്യാർത്ഥിനികൾ വിദേശത്ത് പോയി പഠിക്കുന്നത് തടഞ്ഞ് താലിബാൻ
കാണ്ഡഹാറിൽ ജീവജാലങ്ങളുടെ ചിത്രങ്ങളൊന്നും മാധ്യമങ്ങൾ എടുക്കരുതെന്ന് ഈയടുത്ത് താലിബാൻ ഉത്തരവിട്ടിരുന്നു. എന്നാൽ നിരോധനം മാധ്യമങ്ങൾക്കോ പൊതുജനങ്ങൾക്കോ ബാധകമല്ലെന്ന് കാണ്ഡഹാർ ഗവർണറുടെ വക്താവ് മഹമൂദ് അസം പറഞ്ഞു.
Story Highlights: Journalists were committing major sin by taking pictures Taliban
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here