Advertisement

കെ സുരേന്ദ്രന്റെ കേരള പദയാത്ര ഇന്ന് ആലത്തൂരിൽ; നെയ്ത്ത് തൊഴിലാളികളുടെ സ്നേഹസംഗമത്തിൽ പങ്കെടുക്കും

February 21, 2024
Google News 1 minute Read

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഇന്ന് ആലത്തൂരിൽ. രാവിലെ 9.30 ന് കെ സുരേന്ദ്രൻ കുത്താമ്പുള്ളി നെയ്ത്ത് തൊഴിലാളികളുടെ സ്നേഹസംഗമത്തിൽ പങ്കെടുക്കും. ഉച്ചക്ക് ശേഷം നടക്കുന്ന പൊതു സമ്മേളനം എ പി അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യും.

മറ്റു സംസ്ഥാനങ്ങള്‍ അതിവേഗം ആധുനികവല്‍ക്കരിക്കപ്പെടുമ്പോള്‍ കാലവധി കഴിഞ്ഞ നേതാക്കളാണ് കേരളം ഭരിക്കുന്നതെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. ഇന്നലെ കേരള പദയാത്രയോടനുബന്ധിച്ച് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

കാല്‍ നൂറ്റാണ്ട് മുമ്പുള്ള കാലഘട്ടത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ജീവിക്കുന്നത്. പഴഞ്ചന്‍ സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ പിന്തുടരുന്നത്. വയനാട്ടില്‍ വന്യജീവികളുടെ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെട്ടിട്ടും മുഖ്യമന്ത്രി തിരിഞ്ഞുനോക്കിയില്ല. ജനങ്ങളെ വെല്ലുവിളിക്കുന്ന മന്ത്രിമാരാണ് കേരളത്തിലുള്ളത്.

കേരളപദയാത്ര സമാപന സമ്മേളനത്തില്‍ തിരുവനന്തുപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്നും കേരളത്തിനുള്ള വിവിധ വികസന പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: K Surendran Kerala Padayatra in Alathoor today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here