Advertisement

കർഷക സമരം; 7 ജില്ലകളിലെ ഇന്റർനെറ്റ് സേവനം പുനസ്ഥാപിച്ചു, പ്രകോപനപരമായ ഉള്ളടക്കം പങ്കുവയ്ക്കരുതെന്ന് നിർദ്ദേശം

February 25, 2024
Google News 0 minutes Read
Farmers' protest Internet service restored in 7 districts

കർഷക സമരത്തിന്‍റെ പശ്ചാത്തലത്തിൽ നിർജീവമാക്കിയ ഇന്റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിച്ചു. നിരോധനം ഏർപ്പെടുത്തിയ ഹരിയാനയിലെ 7 ജില്ലകളിലെ ഇന്റർനെറ്റ് സേവനങ്ങളാണ് പുനസ്ഥാപിച്ചത്. പ്രകോപനപരമായ ഉള്ളടക്കങ്ങൾ പങ്കുവയ്ക്കരുതെന്നാണ് കർശന നിർദ്ദേശം. ഹരിയാനയിലെ ഏഴ് ജില്ലകളിലെ മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങളായിരുന്നു താൽക്കാലികമായി നിർത്തിവച്ചിരുന്നത്. ക്രമസമാധാനം നിലനിർത്തുന്നതിന് വേണ്ടിയാണ് നിരോധനം തുടരുന്നതെന്നാണ് സർക്കാർ വാദം.

ഫെബ്രുവരി 11 മുതൽ അംബാല, കുരുക്ഷേത്ര, കൈതാൽ, ജിന്ദ്, ഹിസാർ, ഫത്തേഹാബാദ്, സിർസ എന്നിവിടങ്ങളിൽ മൊബൈൽ ഇന്‍റർനെറ്റ്, ബൾക്ക് എസ്.എം.എസ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. വി​ള​ക​ൾ​ക്ക് മി​നി​മം താ​ങ്ങു​വി​ല ഉ​റ​പ്പാ​ക്കാ​ൻ നി​യ​മം കൊണ്ടുവരുക ഉ​ൾ​പ്പെ​ടെ 12 ആ​വ​ശ്യ​ങ്ങ​ളു​ടെ അംഗീകാരത്തിനായാണ് ക​ർ​ഷ​ക​ർ സ​മ​രം നടത്തുന്നത്.

മൂന്നംഗ കേന്ദ്രമന്ത്രിമാർ നടത്തിയ അർധരാത്രിവരെ നീണ്ട ചർച്ച പരാജയമായിരുന്നു. വിളകൾക്ക് മിനിമം താങ്ങുവില നിയമം കൊണ്ടുവരുന്നതിൽ ഉറപ്പു നൽകാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല. ഇതോടെ സമരവുമായി മുന്നോട്ടുപോകാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച, കിസാന്‍ മസ്ദൂര്‍ മോര്‍ച്ച സംഘടനകൾ തീരുമാനിക്കുകയായിരുന്നു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here