Advertisement

ചന്ദനം തൂക്കാൻ മറയൂരിൽ വട്ടമിട്ട് പറക്കുന്ന വൻ തോക്കുകൾ, യോദ്ധാക്കളായി വനപാലകർ; ചോരയുടെ കഥ പറയുന്ന ‘ദി ഗേറ്റ് കീപ്പേഴ്‌സ് ഓഫ് സാൻഡൽവുഡ്’ മാർച്ച് 5ന് പ്രേക്ഷകരിലേക്ക്

February 26, 2024
Google News 1 minute Read
Maria Treesa Joseph THE GATEKEEPERS OF SANDALWOOD The Untold Story Of Marayoor

ഏഷ്യയിൽ ഏറ്റവും ഗുണമേന്മയുള്ള സ്വാഭാവിക ചന്ദന മരങ്ങൾ വളരുന്നത് നമ്മുടെ കൊച്ച് കേരളത്തിലെ മറയൂരിൽ മാത്രമാണ്. അതുകൊണ്ടുതന്നെ ഇരുചെവിയറിയാതെ ചന്ദന മരങ്ങൾ റാഞ്ചാനായി മറയൂരിൽ വട്ടമിട്ട് പറക്കുന്ന വൻ തോക്കുകളും ഒരുപാടുണ്ട്. കോടിക്കണക്കിന് രൂപ മൂല്യമുള്ള മറയൂരിലെ ചന്ദനമരങ്ങളെ സ്വന്തം ജീവൻ പോലും പണയം വെച്ച് സംരക്ഷിക്കുന്ന വനപാലകരുടെ ജീവിതം എങ്ങനെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ?.

മറിയ ട്രീസ ജോസഫ് സംവിധാനം ചെയ്ത ‘ദി ഗേറ്റ് കീപ്പേഴ്‌സ് ഓഫ് സാൻഡൽവുഡ്’ എന്ന ഡോക്യുമെന്ററിയിലൂടെ ഈ കാവൽപ്പടയുടെയും ചന്ദനക്കാടിന്റെയും അറിയാക്കഥ ലോകത്തോട് പറയുകയാണ് ട്വൻറിഫോർ ന്യൂസ്. ഏത് ഇരുട്ടിന്റെ മറവിലും ധൈര്യമായി പോരാടാൻ മനസ്സും ശരീരവും സജ്ജമാക്കി നിൽക്കുന്ന വനപാലകരുടെ കഥ മാർച്ച് അഞ്ചിന് നിങ്ങൾക്ക് മുന്നിലെത്തും. ജീവിതത്തിന്റെ, ചോരയുടെ, വിയർപ്പിന്റെ, പ്രതാപത്തിന്റെ കഥ പറയുന്ന ‘ദി ഗേറ്റ് കീപ്പേഴ്‌സ് ഓഫ് സാൻഡൽവുഡ്’ നിങ്ങൾക്ക് ചിന്തിക്കാനാവാത്ത ദൃശ്യാനുഭവമായിരിക്കും സമ്മാനിക്കുക. 24ന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ മാർച്ച് അഞ്ചിന് വൈകിട്ട് 7.00 മണിക്കാണ് ‘ദി ഗേറ്റ് കീപ്പേഴ്‌സ് ഓഫ് സാൻഡൽവുഡ്’ പ്രേക്ഷകരിലേക്ക് എത്തു‌ന്നത്.

കൂർമ്മ ബുദ്ധിമുള്ള മനുഷ്യരുടെയോ, ആക്രമിച്ച് കൊല്ലുന്ന വന്യമൃഗങ്ങളുടെയോ ഒക്കെ രൂപത്തിൽ അപകടം അപ്രതീക്ഷിതമായി എത്താം. എന്ത് വന്നാലും പോരാടാനുറച്ച് നിൽക്കുന്ന മനസാണ് ഈ വനവാലകരുടെ ഉൾക്കരുത്ത്. ഏത് ഇരുട്ടിന്റെ മറവിലും എതിരാളികളെ കീഴ്പ്പെടുത്താനായി മനസ്സും ശരീരവും സജ്ജമാക്കി നിൽക്കുന്ന യുദ്ധ ഭൂമിയിലെ യോദ്ധാക്കളാണവർ.

കഥകൾക്കപ്പുറമുള്ള പച്ചയായ ജീവിതമാണ് ചമയങ്ങളില്ലാതെ ഈ വനപാലകർ തുറന്നു പറയുന്നത്. ഈ ഡോക്യുമെന്ററിയിലൂടെ പ്രേക്ഷർക്ക് മുന്നിലെത്തുന്നത് യഥാർഥത മനുഷ്യരും പച്ചയായ ജീവിതാനുഭവങ്ങളുമാണെന്ന് ഉറപ്പ്.

ഡോക്യുമെന്ററിയുടെ ഡിഓപി ടിഡി ശ്രീനിവാസാണ്. മ്യൂസിക്: R.E.T, എഡിറ്റിംഗ് കൈകാര്യം ചെയ്‌തിരിക്കുന്നത്‌ സനു വർഗീസും സൗണ്ട് & ഫൈനൽമിക്സ് : ആദർശ് രവീന്ദ്രനുമാണ് നിർവഹിച്ചിരിക്കുന്നത്. കളറിസ്റ്റ്: പ്രിജു ജോസ്, വിഎഫ്എക്സ്: നിതിൽ ബെസ്‌റ്റോയും നന്ദകുമാറുമാണ്. ഹെലിക്യാം: സുരേഷ് കളേഴ്സ്, ക്യാമറാമാൻ: പ്രശാന്ത് കണ്ണൻ, അസി.ക്യാമറാമാൻ: കണ്ണൻ, അസോ.ഡയറക്ടേഴ്‌സ്: സനു വർഗീസ്, ആദർശ് രവീന്ദ്രൻ.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here