ഗസൽ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു

ഗസൽ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു. നീണ്ട നാളത്തെ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ 72-ാം വയസ്സിലാണ് അന്ത്യം. മകൾ നയാബ് ഉദാസ് ആണ് പങ്കജ് ഉദാസിന്റെ മരണ വിവരം സോഷ്യൽ മിഡിയയിലൂടെ അറിയിച്ചത്.
1980ൽ ‘അഹത്’ എന്ന പേരിൽ ഗസൽ ആൽബം പുറത്തിറക്കിക്കൊണ്ടാണ് പങ്കജ് ഉദാസ് തൻ്റെ കരിയർ ആരംഭിച്ചത്. 1981ൽ മുക്രാർ, 1982ൽ തർനം, 1983ൽ മെഹ്ഫിൽ, 84ൽ റോയൽ ആൽബർട്ട് ഹാളിൽ പങ്കജ് ഉദാസ് ലൈവ്, നയബ് തുടങ്ങി നിരവധി ഹിറ്റ് ഗാന റെക്കോർഡുകൾ. 1986ൽ പുറത്തിറങ്ങിയ നാം എന്ന ചിത്രത്തിലെ “ചിത്തി ആയ് ഹേ” എന്ന ഗാനം ഉദാസിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു.
2006ൽ പത്മശ്രീ ലഭിച്ചു.
Story Highlights: Pankaj Udhas passes away at 72
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here