അമ്മ കുടുംബ ക്ഷേത്രത്തിൽ മദ്യപിച്ചെത്തി; കായംകുളത്ത് മകൻ അമ്മയെ അടിച്ചു കൊന്നു
കായംകുളത്ത് മകൻ അമ്മയെ അടിച്ചു കൊന്നു. കായംകുളം പുതുപ്പള്ളി മഹിളമുക്ക് പണിക്കശ്ശേരിയിൽ ശാന്തമ്മ (71)ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇളയ മകൻ ബ്രഹ്മ ദേവൻ (43) കായംകുളം പൊലീസിന്റെ കസ്റ്റഡിയിലാണ്.
മെനങ്ങാന്ന് രാത്രി ദേവികുളങ്ങരയിലെ കുടുംബ ക്ഷേത്രത്തിൽ ശാന്തമ്മ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയിരുന്നു. തുടർന്ന് മകനാണ് മാതാവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. വീട്ടിലെത്തിയ ശേഷം മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് മകൻ ബ്രഹ്മ ദേവൻ അമ്മയെ മർദിക്കുകയും വയറ്റിൽ ചവിട്ടുകയുമായിരുന്നു. കൂടാതെ അമ്മയുടെ തല പിടിച്ച് കട്ടിലിൽ ഇടിപ്പിക്കുകയും ചെയ്തു.
അവശയായ ശാന്തമ്മ മർദനത്തിനൊടുവിൽ അന്ന് രാത്രി അവിടെ തന്നെ കിടന്നുറങ്ങി. രാവിലെ മകൻ ബ്രഹ്മ ദേവൻ അമ്മയെ വിളിച്ചപ്പോഴാണ് മരിച്ചെന്ന് മനസിലാക്കിയത്. തുടർന്ന് അമ്മ ദേഹം തളർന്ന് വീണുവെന്ന് മറ്റ് മക്കളെ വിശ്വസിപ്പിച്ച് മാതാവിനെ കായംകുളത്തെ സ്വകാര്യ ആശുത്രിയിലെത്തിക്കുകയായിരുന്നു.
ശരീരത്ത് മർദനത്തിന്റെ പാടുകൾ കണ്ട ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. കായംകുളം പൊലീസ് ബ്രഹ്മദേവന്റെ അറസ്റ്റ് രേഖപ്പെടുത്തി.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here