Advertisement

പ്രധാനമന്ത്രിയുടെ തമിഴ്‌നാട് സന്ദർശനം തുടരുന്നു; 17,300 കോടിയുടെ വികസനപ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും

February 28, 2024
Google News 2 minutes Read

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്‌നാട് സന്ദർശനം തുടരുന്നു. 17,300 കോടിയുടെ വിവിധ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും. തിരുനെൽവേലിയിലെ പൊയുയോഗത്തിലും മോദി പ്രസംഗിക്കും. ഉച്ചയോടെ തിരുനെൽവേലിയിൽ നിന്ന് മോദി മഹാരാഷ്ടയിലേക്ക് തിരിക്കും.

ഇന്നലെ തമിഴ്നാട്ടിൽ എത്തിയ പ്രധാനമന്ത്രി ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ നയിക്കുന്ന എൻ മണ്ണ്, എൻ മക്കൾ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. തിരുപ്പൂരിലെത്തിയ മേദി റോഡ് ഷോയായാണ് സമ്മേളന ന​ഗരിയിലെത്തിയത്. ഡിഎംകെയെ രൂക്ഷമായാണ് പ്രധാനമന്ത്രി വിമർശിച്ചത്.

Read Also : ഹിമാചലില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ഒരുങ്ങി BJP; ജയ്‌റാം ഠാക്കൂര്‍ ഗവര്‍ണറെ കാണും

അണ്ണാ ഡി.എം.കെ.യുമായി സഖ്യമില്ലെങ്കിലും പാർട്ടിനേതാക്കളും മുൻ മുഖ്യമന്ത്രിമാരുമായിരുന്ന എം.ജി.ആറിനെയും ജയലളിതയെയും പ്രധാനമന്ത്രി പ്രശംസിച്ചു. എം.ജി.ആറും ജയലളിതയും ജനങ്ങളുടെ മനസ്സിലാണുള്ളത്. തമിഴ്‌നാട്ടിൽ ഏറ്റവുംമികച്ച ഭരണം കാഴ്ചവെച്ച അവസാന മുഖ്യമന്ത്രി ജയലളിതയായിരുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു.

Story Highlights: PM Narendra Modi Tamil Nadu 2-day visit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here