സ്റ്റാലിന് ചൈനീസ് ഭാഷയിൽ ബിജെപിയുടെ പിറന്നാൾ ആശംസ; അദ്ദേഹത്തിന്റെ ഇഷ്ടഭാഷയെന്ന് പരിഹാസം

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ചൈനീസ് ഭാഷയിൽ പിറന്നാളാശംസകളുമായി ബി.ജെ.പി. ഔദ്യോഗിക എക്സ് പേജിലൂടെയാണ് ചൈനീസ് ഭാഷയായ മാൻഡറിനിൽ എം.കെ സ്റ്റാലിന് ആശംസ അറിയിച്ചത്. സ്റ്റാലിന്റെ ഇഷ്ടഭാഷയിൽ ആശംസയെന്നാണ് പരിഹാസം.
ഇസ്രോയുടെ രണ്ടാം ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് തമിഴ്നാട് സർക്കാർ തയ്യാറാക്കിയ പരസ്യത്തിൽ ചൈനീസ് പതാക ഉൾപ്പെട്ടതിനുപിന്നാലെയാണ് സ്റ്റാലിന്റെ പിറന്നാളിന് ബിജെപി ചൈനീസ് ഭാഷയായ മാൻഡരിനില്‍ ആശംസകളർപ്പിച്ചത്.
‘സ്റ്റാലിന്റെ ഇഷ്ട ഭാഷയിൽ അദ്ദേഹത്തിന് ആശംസകളറിയിക്കുന്നു’ എന്ന അടിക്കുറിപ്പോടെ ബി.ജെ.പി. തമിഴ്നാടിന്റെ എക്സ് പ്ലാറ്റ്ഫോം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചൈനീസ് പതാകയുള്ള റോക്കറ്റിന്റെ ചിത്രം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഐ.എസ്.ആര്‍.ഒ.യുടെ രണ്ടാം ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിന്റെ പരസ്യം പുറത്തുവിട്ട തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം രംഗത്തെത്തിയിരുന്നു.
കുലശേഖരപട്ടണത്തില്‍ പുതുതായി തുടങ്ങുന്ന ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനു മുന്നോടിയായി ഫിഷറീസ് മന്ത്രി അനിതാ രാധാകൃഷ്ണനായിരുന്നു പരസ്യം പുറത്തുവിട്ടത്.
Story Highlights: BJP Birthday Wish for MK Stalin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here