‘അങ്ങുന്നേ… സിദ്ധാർത്ഥ് എന്ന പാവം വിദ്യാർത്ഥിയെ കൊന്ന വിഷയത്തിൽ കവിതയോ പ്രസ്താവനയോ നടത്താൻ കനിവുണ്ടാകണം’; കുറിപ്പുമായി ടി സിദ്ദിഖ്

പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ ക്യാമ്പസിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥ് ജീവനൊടുക്കിയ സംഭവത്തില്‍ വിമർശനവുമായി ടി സിദ്ദിഖ് എംഎൽഎ. ബ്രഹ്മയുഗം ചിത്രത്തിലെ സംഭാഷണങ്ങൾ ഉപയോഗിച്ചായിരുന്നു സിദ്ദിഖിന്റെ വിമർശനം. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു വിമർശനം.
മുറികളിൽ ഉറങ്ങിക്കിടന്നിരുന്ന കുട്ടികളെ വരെ വിളിച്ചുവരുത്തി അവരെക്കൊണ്ടും സിദ്ധാർഥനെ അടിപ്പിച്ചു. അടിക്കാൻ മടിച്ചവരെ ഭീഷണിപ്പെടുത്തി. ചിലർ സിദ്ധാർഥനെ അടിച്ചശേഷം കരഞ്ഞുകൊണ്ടാണ് ഇറങ്ങിപ്പോയതെന്നും സിദ്ദിഖ് കുറിച്ചു.
സാംസ്കാരിക നായകർ: “അങ്ങുന്നേ… സിദ്ധാർത്ഥ് എന്ന ഒരു പാവം വിദ്യാർത്ഥിയെ നഗ്നനാക്കി ആൾക്കൂട്ട വിചാരണ നടത്തി മർദ്ദിച്ച് കൊന്ന് കെട്ടിത്തൂക്കിയ വിഷയത്തിൽ വല്ല കവിതയോ, കുറിപ്പോ, പ്രസ്താവനയോ നടത്താൻ കനിവുണ്ടാകണം..!!”
രാജാവ്; “അനുവാദുല്ല്യ… നിങ്ങളുടെയൊക്കെ മനസാക്ഷി പാർട്ടിയുടെ കയ്യിലാണെന്നറിയാലോ… നാൻ പെറ്റ മകനേ പോലുള്ളത് പാടേണ്ട സമയത്ത് അറിയിക്കാം…”- ടി സിദ്ദിഖ് കുറിച്ചു.
Story Highlights: T Siddique on Siddharth’s death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here