Advertisement

‘പി.സി ജോർജ് മത്സരിക്കാൻ യോഗ്യൻ, അടുത്ത സ്ഥാനാർത്ഥി പട്ടികയിൽ പേരുണ്ടാകുമോയെന്നറിയില്ല’; എം.ടി രമേശ്

March 3, 2024
Google News 1 minute Read
'PC George is eligible to contest'; MT Ramesh

ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് പി.സി ജോർജ് നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. ജോർജിൻ്റെ പരാമർശം പുഴുക്കുത്തല്ല. മത്സരിക്കാൻ യോഗ്യതയുള്ളയാളാണ് ജോർജ്. അടുത്ത സ്ഥാനാർത്ഥി പട്ടികയിൽ പി.സി ജോർജിൻ്റെ പേരുണ്ടാകുമോയെന്നറിയില്ല. അനിൽ ആൻ്റണിയെ പരിചയപ്പെടുത്തേണ്ട ചുമതല ജോർജിന് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

പി.സി ജോർജ് ദേശീയ നേതൃത്വത്തിന്റെ ഭാഗമാണ്. അദ്ദേഹത്തെ പരിചയമുള്ളവർക്ക് എല്ലാം അറിയാം. ജോർജിൻ്റെ പരാമർശത്തിൽ എൻഡിഎയ്ക്ക് വേവലാതി ഇല്ല. മാർച്ച് പത്തോടെ മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിക്കും. അടുത്ത സ്ഥാനാർത്ഥി പട്ടികയിൽ പി.സി ജോർജിൻ്റെ പേരുണ്ടാകുമോയെന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേത്തു.

Story Highlights: ‘PC George is eligible to contest’; MT Ramesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here