Advertisement

‘ബിജെപിയിലേക്കല്ല’; വാർത്തകൾ തള്ളി പദ്മജ വേണുഗോപാൽ

March 6, 2024
Google News 1 minute Read
Padmaja Venugopal about BJP

ബിജെപിയില്‍ ചേരുമെന്ന വാർത്തകൾ തള്ളി കോൺഗ്രസ് നേതാവ് പദ്മജ വേണുഗോപാൽ. ബിജെപിയില്‍ പോകുന്നു എന്നൊരു വാര്‍ത്ത ഏതോ മാധ്യമത്തില്‍ വന്നെന്ന് കേട്ടെന്നും അഭ്യൂഹങ്ങൾ തെറ്റാണെന്നും പദ്മജ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

‘‘എന്നോട് ഒരു ചാനൽ ചോദിച്ചപ്പോൾ ഈ വാർത്ത ഞാൻ നിഷേധിച്ചതാണ്. ഇപ്പോഴും അതു ശക്തമായി നിഷേധിക്കുന്നു. അവർ എന്നോട് ചോദിച്ചു ഭാവിയിൽ പോകുമോ എന്ന്. ഇന്നത്തെ കാര്യമല്ലേ പറയാൻ പറ്റു, നാളത്തെ കാര്യം എനിക്ക് എങ്ങനെ പറയാൻ പറ്റും എന്ന് തമാശ ആയി ഞാൻ പറഞ്ഞു. അത് ഇങ്ങനെ വരും എന്ന് വിചാരിച്ചില്ല’’– പദ്മജ വിശദീകരിച്ചു.

Story Highlights: Padmaja Venugopal about BJP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here