സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം; ട്വൻ്റിഫോറിന് നാല് അവാർഡുകൾ
സംസ്ഥാന ടെലിവിഷൻ പുരസ്‌കാരത്തിൽ ട്വൻ്റിഫോറിന് നാല് അവാർഡുകൾ. മികച്ച അവതാരകനായി ട്വൻ്റിഫോർ ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായരെ തെരഞ്ഞെടുത്തു. ഗുഡ് മോർണിങ് വിത്ത് ആർ ശ്രീകണ്ഠൻ നായർ എന്ന പരിപാടിയിലെ അവതരണമാണ് പുരസ്കാരത്തിന് അർഹമായത്.
ട്വൻ്റിഫോർ സീനിയർ ന്യൂസ് എഡിറ്റർ അനുജ രാജേഷ് ആണ് മികച്ച വാർത്താ അവതാരക. കറൻ്റ് അഫയേഴ്സിൽ ആങ്കർ വിഭാഗത്തിൽ ട്വൻ്റിഫോർ എക്സിക്യൂട്ടിവ് എഡിറ്റർ കെ.ആർ ഗോപീകൃഷ്ണന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. ഫൈനൽ റൗണ്ട് അപ്പ് എന്ന പരിപാടിയ്ക്കാണ് പുരസ്കാരം. അഭിമുഖത്തിൽ ട്വൻ്റിഫോർ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഡിറ്റർ ദീപക് ധർമ്മടത്തിനും പ്രത്യേക ജൂറി പരാമർശം ലഭിച്ചു. നയം വ്യക്തമാക്കി കോടിയേരി എന്ന അഭിമുഖമാണ് പുരസ്കാരാർഹമായത്.
Story Highlights: state television awards twentyfour
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here