സൗദി കിഴക്കൻ പ്രവിശ്യാ കാസർഗോഡ് ജില്ലാ കെഎംസിസിയുടെ പ്രഥമ ചെർക്കളം അബ്ദുല്ല സ്മാരക അവാർഡ് സുലൈമാൻ കൂലേരിക്ക്

മുൻ കേരള തദ്ദേശ സ്വയംഭരണ മന്ത്രിയും രണ്ട് ദശാബ്ദ കാലം മുസ്ലിം ലീഗ് എംഎൽഎയുമായിരുന്ന ചെർക്കളം അബ്ദുല്ലയുടെ സ്മരണാർത്ഥമുള്ള പ്രഥമ പുരസ്കാരത്തിന് സൗദി കിഴക്കൻ പ്രവിശ്യ കെഎംസിസി വൈസ് പ്രസിഡൻ്റ് സുലൈമാൻ കൂലേരിയെ തെരഞ്ഞെടുത്തു. മുസ്ലിം ലീഗ് രാഷ്ട്രീയം ജീവവായു പോലെ കൊണ്ട് നടക്കുന്ന സുലൈമാൻ കൂലേരി, സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ കെഎംസിസി കെട്ടിപ്പടുക്കാൻ മിന്നൽ നിന്ന പ്രധാനികളിൽ ഒരാളും നാൽപ്പത് വർഷമായി പ്രവാസ ജീവിതം നയിക്കുന്ന പ്രവിശ്യയിലെ മുതിർന്ന ലീഗ് പ്രവർത്തകരിൽ ഒരാളുമാണ്.
വെള്ളിയാഴ്ച സൈഹത്തിലെ അൽ അമീൻ ഇസ്തിറാഹയിൽ നടക്കുന്ന കാസർഗോഡ് ജില്ലാ കെഎംസിസി കുടുംബസംഗമത്തിൽ അദ്ദേഹത്തെ പ്രഥമ ചെർക്കളം അബ്ദുല്ല സ്മാരക അവാർഡ് നൽകി ആദരിക്കുമെന്ന് ഭാരവാഹികളായ ഖാദർ അണങ്കൂർ, അറഫാത്ത് ഷംനാട്, ബഷീർ ഉപ്പള, നവാസ് അണങ്കൂർ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
Story Highlights: First Cherkalam Abdullah Memorial Award to Sulaiman Kouleri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here