രാഹുല്‍ ഗാന്ധി വയനാട്ടിലും കെ. സുധാകരന്‍ കണ്ണൂരും മത്സരിക്കും; തീരുമാനം കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയിൽ

2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുല്‍ ഗാന്ധി വയനാട്ടിലും കെ. സുധാകരന്‍ കണ്ണൂരും മത്സരിക്കും. കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയിലാണ് തീരുമാനം കൈക്കൊണ്ടത്. കേരളം, കർണാടക, തെലങ്കാന, ഛത്തീസ്ഗഡ്, ഡൽഹി എന്നിവിടങ്ങളിലെ സീറ്റുകൾ ചർച്ച ചെയ്തെന്നും തീരുമാനം വൈകാതെ പ്രഖ്യാപിക്കുമെന്നും കെസി വേണുഗോപാൽ പ്രതികരിച്ചു.
എഐസിസി നാളെ രാവിലെ ഔദ്യോഗികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചു. 16 സീറ്റിലും സ്ഥാനാർത്ഥികളെ തീരുമാനിത്തുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ അത് തനിക്ക് പറയാനാവില്ലെന്നും നാളെ പ്രഖ്യാപനം വരുമെന്നും വിഡി സതീശൻ വ്യക്തമാക്കി.
കെ. കരുണാകരന്റെ സ്മരണകളെ പോലും വഞ്ചിച്ചാണ് പത്മജ ബിജെപിയിൽ പോയതെന്നും അദ്ദേഹം പ്രതികരിച്ചു. കെപിസിസി പ്രസിഡന്റ് കെ. സുധാകരനും സതീശനൊപ്പം ഉണ്ടായിരുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here