‘പത്മജയ്‌ക്കെതിരായ രാഹുലിന്റെ പ്രസ്താവനയോട് യോജിപ്പില്ല; രമേശ് ചെന്നിത്തല

പത്മജ വേണുഗോപാലിനെതിരായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരമാര്‍ശത്തെ തള്ളി രമേശ് ചെന്നിത്തല. പത്മജയ്‌ക്കെതിരായ രാഹുലിന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. സ്ത്രീകളോട് മോശമായി പെരുമാറുന്ന പാരമ്പര്യം കോണ്‍ഗ്രസിനില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പത്മജയുടെ ബിജെപി പ്രവേശനത്തിന് പിന്നാലെയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്.(Ramesh Chennithala rejects Rahul Mamkootathil remarks against Padmaja Venugopal)
കേരള സമൂഹം പത്മജയെ വിശേഷിപ്പിക്കുന്നത് എന്താണ്, തന്തയ്ക്ക് പിറന്ന മകള്‍ എന്നാണോ, തന്തയെ കൊന്ന സന്താനം എന്നാണോ എന്നായിരുന്നു രാഹുലിന്റെ ചോദ്യം. അതേസമയം രാഹുലിന്റെ പരാമര്‍ശത്തിനെതിരെ പത്മജ രംഗത്തത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ് കൊടുക്കുമെന്ന് പത്മജ വ്യക്തമാക്കി. രാഹുല്‍ മങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ളവര്‍ വന്നതോടെ ചില സംസ്‌കാരം തുടങ്ങി. തന്റെ മാതാവിനെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞതെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു.
Story Highlights: Ramesh Chennithala rejects Rahul Mamkootathil remarks against Padmaja Venugopal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here