Advertisement

‘സ്ഥലംമാറ്റ, നിയമന നടപടികളിൽ ഇടപെടില്ല’; ജീവനക്കാർക്ക് അറിയിപ്പുമായി ഗതാഗത മന്ത്രി

March 9, 2024
Google News 2 minutes Read
ganesh kumar on transfer in ksrtc

കെഎസ്ആർടിസിലെ സ്ഥലംമാറ്റ നടപടികളിൽ ജീവനക്കാർക്ക് അറിയിപ്പുമായി ഗതാഗത മന്ത്രിയുടെ ഓഫീസ്. സ്ഥലംമാറ്റ, നിയമന നടപടികളിൽ ഇടപെടില്ലെന്നും മന്ത്രിയെയോ മന്ത്രിയുടെ ഓഫിസിനേയോ ഇതുമായി ബന്ധപ്പെട്ട് ജീവനക്കാർ സമീപിക്കേണ്ടതില്ലെന്നും ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു. ( ganesh kumar on transfer in ksrtc )

സ്ഥലം മാറ്റത്തിനുള്ള ചുമതല ഭരണ വിഭാഗം ഉദ്യോഗസ്ഥർക്കാണ്. ആരോഗ്യ പ്രശ്‌നങ്ങളുള്ള ജീവനക്കാർക്ക് സിഎംഡിക്ക് അപേക്ഷ നൽകി കെഎസ്ആർടിസിയുടെ മെഡിക്കൽ ബോർഡിനെ സമീപിക്കാമെന്നും ഗതാഗത മന്ത്രി ഉത്തരവിറക്കി.

Story Highlights: ganesh kumar on transfer in ksrtc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here