‘ഷമാ മുഹമ്മദ് പാര്‍ട്ടിയുടെ ആരുമല്ല; വിമര്‍ശനത്തെക്കുറിച്ച് അവരോട് തന്നെ ചോദിക്കണം’; കെ സുധാകരന്‍

സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതകളെ പരിഗണിച്ചില്ലെന്ന ഷമാ മുഹമ്മദിന്റെ വിമര്‍ശനത്തിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഷമാ മുഹമ്മദ് പാര്‍ട്ടിയുടെ ആരുമല്ലെന്നും വിമര്‍ശനത്തെക്കുറിച്ച് അവരോട് തന്നെ ചോദിക്കണമെന്ന് കെ സുധാകരന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീപ്രാതിനിധ്യം കുറവായതിനെതിരെ ഷമാ രംഗത്തെത്തിയിരുന്നു.
രാഹുലിന്റെ വാക്ക് പാലിക്കപ്പെട്ടില്ല, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകളെ അവഗണിച്ചു. സംവരണ സീറ്റ് ഇല്ലായിരുന്നെങ്കില്‍ ആലത്തൂരില്‍ രമ്യാ ഹരിദാസിനെയും നേതൃത്വം തഴഞ്ഞേനെയെന്നും ഷമാ മുഹമ്മദ് വിമര്‍ശിച്ചു.
പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 50 ശതമാനം മുഖ്യമന്ത്രിമാര്‍ സ്ത്രീകളായിരിക്കണമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. സ്ത്രീകള്‍ സദസ്സില്‍ മാത്രമിരിക്കാതെ വേദിയിലേക്ക് വരണമെന്നാണ് അദ്ദേഹം പറഞ്ഞത്. കേരളത്തിലെ നേതാക്കള്‍ രാഹുല്‍ ഗാന്ധി പറയുന്നത് കേട്ട് മുന്നോട്ട് പോകണമെന്ന് ഷമാ മുഹമ്മദ് പറഞ്ഞു.
Story Highlights: KPCC president K Sudhakaran against Shama Mohamed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here