സിപിഐഎം മെമ്പർഷിപ്പ് പുതുക്കാൻ താത്പര്യമില്ല; അതിനർത്ഥം ബിജെപിയിൽ പോകുമെന്നല്ലെന്ന് എസ് രാജേന്ദ്രൻ

സിപിഐഎം മെമ്പർഷിപ്പ് പുതുക്കാൻ താത്പര്യമില്ലെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. ചതിയന്മാർക്കൊപ്പം പ്രവർത്തിക്കാൻ കഴിയില്ല. അതിനർത്ഥം ബിജെപിയിൽ പോകുമെന്നല്ലെന്നും രാജേന്ദ്രൻ പറഞ്ഞു.
സിപിഐഎമ്മിൽ താൻ തുടരരുതെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെവി ശശി ആഗ്രഹിക്കുന്നു. കെവി ശശിയുടെ വേദികളിൽ തനിക്ക് ഇടം കിട്ടും എന്ന് പ്രതീക്ഷിക്കുന്നില്ല. കെവി ശശി ആണല്ലോ ബുദ്ധിജീവി. മെമ്പർഷിപ്പ് പുതുക്കാൻ ആവശ്യപ്പെട്ട് ഏരിയാ സെക്രട്ടറി തന്നെ സമീപിച്ചിരുന്നു എന്നും രാജേന്ദ്രൻ 24 നോട് പറഞ്ഞു.
Story Highlights: s rajendran cpim membership
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here