Advertisement

പത്മജയെ ബിജെപിയിലെത്തിച്ചത് കെ സി വേണുഗോപാൽ; മനസ് വിങ്ങിയാണ് ബിജെപിയിലെത്തിയത്’; ശോഭ സുരേന്ദ്രൻ

March 11, 2024
Google News 2 minutes Read

പത്മജ വേണുഗോപാൽ ബിജെപിയിലെത്തിയതിന് കാരണം കെസി വേണുഗോപാലെന്ന് ശോഭ സുരേന്ദ്രൻ. കോൺഗ്രസിലെ അവഗണന കാരണം മനസ് വിങ്ങിയാണ് പത്മജ ബിജെപിയിലെത്തിയതെന്ന് ശോഭ സുരേന്ദ്രൻ ട്വന്റിഫോറിനോട് പറഞ്ഞു. കെസി വേണുഗോപാൽ മര്യാദയ്ക്കായിരുന്നെങ്കിൽ പത്മജ കോൺഗ്രസിൽ തുടരുമായിരുന്നുവെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.

കോൺഗ്രസ് വിട്ടുപോകാൻ കാരണം നേതാക്കളാണെന്ന് പത്മജ നേരത്തെ വ്യക്തമാക്കിയിരുന്നു. കോൺഗ്രസിൽ ദിവസവും താൻ അപമാനിക്കപ്പെട്ടെന്ന് പത്മജ പറഞ്ഞിരുന്നു. മണ്ഡലത്തിൽ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം കോൺഗ്രസ് നേതാക്കളുണ്ടാക്കിയെന്ന് ആരോപിക്കുകയും ചെയ്തു.

Read Also ‘വടകരയിലെ പോരിന് പാലക്കാടിൻ്റെയും പ്രാർത്ഥനയുണ്ട്, നന്ദി വാക്കിലൊതുങ്ങില്ല, നമ്മൾ ജയിക്കും’; ഷാഫി പറമ്പിൽ

തന്റെ തോൽവിക്ക് കാരണക്കാരനായി നേതാവിനെ മണ്ഡലം ഭാരവാഹിയായി നിയമിച്ചു. സോണിയ ഗാന്ധി ആരെയും കാണുന്നില്ലെന്നും രാഹുൽ ഗാന്ധിക്ക് സമയമില്ലെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. കെ കരുണാകരന് സ്മാരകം പണിയാൻ ഫണ്ട് സ്വരൂപിക്കാൻ പോലും അനുവദിച്ചില്ലെന്ന് പത്മജ ആരോപിച്ചിരുന്നു.

Story Highlights: Shobha Surendran says KC Venugopal is the reason why Padmaja Venugopal joined BJP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here